മനാമ: ബഹ്റൈൻ കാൻസർ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന കാൻസർ കെയർ ഗ്രൂപ് (സി.സി.ജി) റാമീ ഗ്രാൻഡ് ഹോട്ടലിൽ ഇഫ്താർ സംഘടിപ്പിച്ചു. സമൂഹത്തിലെ വിവിധ തുറകളിലെ പ്രമുഖരും ഗ്രൂപ്പിലെ സജീവ അംഗങ്ങളും പങ്കെടുത്ത സംഗമത്തിന് സി.സി.ജി പ്രസിഡന്റ് ഡോ. പി.വി. ചെറിയാൻ സ്വാഗതവും ജനറൽ സെക്രട്ടറി കെ.ടി. സലിം നന്ദിയും പറഞ്ഞു. നൈന മുഹമ്മദ് ഇഫ്താർ സംഗമത്തിന്റെ ഏകോപനം നിർവഹിച്ചു.
ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയ്ൻ, ഡിസ്കവർ ഇസ്ലാം ഗവർണർ ബോർഡ് മെംബർ ശൈഖ് ഡോ. ഇസ ജാസ്സിം അൽ മുതവ, പ്രശസ്ത നടി മമ്ത മോഹൻദാസ്, ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ് അംഗം സോണിയ ജനാഹി, കാൻസർ ബാധിത കുട്ടികൾക്കായുള്ള ഫ്യൂചർ സൊസൈറ്റി ഫോർ യൂത്ത് ആൻഡ് സ്മൈൽ ചെയർമാൻ സബ അബ്ദുറഹ്മാൻ അൽ സയാനി, ഹുസൈൻ അൽ ഹുസ്സൈനി, അബ്ദുൽ ആസിം ഫൗസി, ഫാത്തിമ ഷിഹാബി, സഫ അൽ നാസർ, റാണ അൽ മനായി, ഹസ്നിയ കരിമി, അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി ലിജോയ് ചാലക്കൽ, ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, അഡ്വൈസർ അരുൾദാസ് തോമസ്, ഐമാക് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, സ്കൂൾ പ്രിൻസിപ്പൽമാരായ രവി വാരിയർ, ഗോപിനാഥ മേനോൻ, കാൻസർ കെയർ ഗ്രൂപ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ കോശി സാമുവൽ, ജോർജ് മാത്യു, അബ്ദുൽ സഹീർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.