മനാമ: 'സിജി'ബഹ്റൈൻ ചാപ്റ്റർ 2020-22 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഷിബു പത്തനംതിട്ട ചെയർമാനായി തുടരുന്ന കമ്മിറ്റിയിൽ പി.വി. മൻസൂർ ആണ് ചീഫ് കോഓഡിനേറ്റർ. കരിയർ -വിദ്യാഭ്യാസ -ഗൈഡൻസ് മേഖലകളിൽ വേറിട്ട പദ്ധതികൾ ജനകീയമായി നടപ്പാക്കാനും സംഘടന സന്ദേശം കൂടുതൽ പേരിൽ എത്തിക്കുന്നതിനും പദ്ധതികൾ നടപ്പിൽവരുത്താൻ ജനറൽ ബോഡി തീരുമാനിച്ചു.
മറ്റു ഭാരവാഹികൾ: യൂസുഫ് അലി, അലി സൈനുദ്ദീൻ (വൈസ് ചെയർ), നൗഷാദ് അടൂർ (ഫിനാൻസ് സെക്ര), നൗഷാദ് അമാനത്ത് (ഹ്യൂമൻ റിസോഴ്സസ്), യൂനുസ് രാജ്, നിസാർ കൊല്ലം (കരിയർ ആൻഡ് ലേണിങ്), നിയാസ് അലി, ഷംജിത്ത് തിരുവങ്ങോത്ത് (ക്രിയേറ്റിവിറ്റി ലീഡർഷിപ്), ഖാലിദ് മുസ്തഫ (പബ്ലിക് റിലേഷൻസ്), ഷാനവാസ് പുത്തൻവീട്ടിൽ (മീഡിയ), ധൻജീബ് അബ്ദുൽ സലാം (ഇൻഫർമേഷൻ ടെക്നോളജി), അമീർ മുഹമ്മദ് (സോഷ്യൽ ആക്ഷൻ ഫോർ ഗ്രാസ് റൂട്ട് എംപവർമെൻറ്).
യോഗത്തിൽ യൂസുഫ് അലി സ്വാഗതവും പി.വി. മൻസൂർ നന്ദിയും പറഞ്ഞു. ഷിബു പത്തനംതിട്ട അധ്യക്ഷത വഹിച്ചു. ഷാനവാസ് സൂപ്പി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സിജി ബഹ്റൈൻ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് പി.വി. മൻസൂർ (39835230 ), ഷിബു പത്തനംതിട്ട (39810210) എന്നിവരുമായി ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.