മനാമ: പ്രമുഖ വിദ്യാഭ്യാസ -കരിയര്‍ ഡെവലപ്മെന്റ് പരിശീലന എന്‍.ജി.ഒ ആയ സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യയുടെ (സിജി) ബഹ്റൈന്‍ ചാപ്റ്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സിജി-സ്പീക്കേഴ്സ് ഫോറത്തിന്റെ നേതൃത്വത്തില്‍ മലയാള പ്രസംഗ പരിശീലനം ആരംഭിച്ചു.
കഴിഞ്ഞ ദിവസം കെ-സിറ്റിയില്‍ നടന്ന സംഗമം പ്രമുഖ സാമൂഹിക -സാംസ്കാരിക പ്രവര്‍ത്തകയും പ്രഭാഷകയുമായ ദീപ ജയചന്ദ്രന് ഉദ്ഘാടനം ചെയ്തു.
സിജി ബഹ്റൈന്‍ ചെയര്മാന് യൂസുഫ് അലി അധ്യക്ഷനായ സംഗമത്തിന് പ്രസംഗ പരിശീലനത്തിന്റെ കോഓഡിനേറ്റര്‍ ഹുസൈന് സ്വാഗതം ആശംസിച്ചു. സിജി ഇന്റര്‍നാഷനല്‍ അംഗം ഷിബു പത്തനംതിട്ട സിജിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
പ്രസംഗ പരിശീലനത്തിന്റെ ചീഫ് മെന്ററായ ഇ.എ. സലിം സിലബസ് അവതരിപ്പിച്ചു. തുടര്‍ന്ന് പരിശീലന ക്ലാസുകളെയും ഉദ്ദേശ്യലക്ഷ്യങ്ങളെയും കുറിച്ച് സഹ പരിശീലകന് നിസാര്‍ കൊല്ലം സംസാരിച്ചു. സിജി മെംബറും പ്രസംഗ പഠിതാവുമായ സജീര്‍ ചടങ്ങിനു നന്ദി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും പ്രസംഗ പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവരും 33313710,33467484 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.