മനാമ: ആരോഗ്യ കാര്യ സുപ്രീം കൗൺസിൽ ചെയർമാൻ ലഫ്. ജനറൽ ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ബഹ്റൈനിലെ ബ്രിട്ടീഷ് അംബാസഡർ എലിസ്റ്റർ ലോൻചിനെ സ്വീകരിച്ചു. ബഹ്റൈനും ബ്രിട്ടനും തമ്മിൽ നിലനിൽക്കുന്ന ഊഷ്മളമായ ബന്ധവും വിവിധ മേഖലകളിലെ സഹകരണവും പ്രതീക്ഷിത നിലവാരത്തിലാണെന്ന് വിലയിരുത്തി. വിവിധ മേഖലകളിൽ കൂടുതൽ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകളും ആരാഞ്ഞു. ഇരുരാജ്യങ്ങൾക്കും ഗുണകരമായ മേഖലകളിൽ സഹകരണം സാധ്യമാക്കാനുള്ള അംബാസഡറുടെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം ആശംസകൾ നേരുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.