മനാമ: ആരോഗ്യകാര്യ സുപ്രീംകൗണ്‍സില്‍ ചെയര്മാന് ലഫ്. ജനറല്‍ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ആല് ഖലീഫ സല്‍മാനിയ ആശുപത്രി സന്ദര്‍ശിച്ചു. ജനങ്ങള്‍ക്ക് നല്കിക്കൊണ്ടിരിക്കുന്ന ആരോഗ്യ സേവനത്തെക്കുറിച്ച് അറിയുന്നതിനായിരുന്നു സന്ദര്‍ശനം.രാജ്യത്തെ ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാധികാരികള്‍ നല്കിക്കൊണ്ടിരിക്കുന്ന പിന്തുണയും പ്രോത്സാഹനവും അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യമേഖലയിലുള്ളവര്‍ നടത്തിക്കൊണ്ടിരിക്കുന്ന സേവനങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു. കോവിഡ് നേരിടുന്നതിന് മുന്‍നിരയില്‍ സേവനം ചെയ്യാന്‍ സാധിച്ചത് അഭിമാനകരമാണ്. അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡം കാത്തുസൂക്ഷിക്കാന്‍ കഴിയുന്നത് നേട്ടമാണ്.
ആരോഗ്യമേഖലയുടെ ഉന്നതിക്കുവേണ്ടി കൂട്ടായതും നിരന്തരവുമായ പ്രവര്‍ത്തനമാണ് ആരോഗ്യമന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്നത്. കോവിഡ് രോഗികള്‍ക്ക് നല്കിക്കൊണ്ടിരിക്കുന്ന ചികിത്സാ രീതികളും അദ്ദേഹം ചോദിച്ചറിഞ്ഞു.ആശുപത്രികളുടെയും ഹെല്‍ത്ത് സെൻററുകളുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി കാര്യക്ഷമമായി മുന്നേറുന്നതായി അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നല്കിക്കൊണ്ടിരിക്കുന്ന പിന്തുണക്ക് പ്രത്യേകം നന്ദി പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിലെ സര്‍ക്കാര്‍ ആശുപത്രി കാര്യസമിതി സെക്രട്ടറി ശൈഖ് ഹിഷാം ബിന്‍ അബ്ദുല്‍ അസീസ് ആല് ഖലീഫ, ആരോഗ്യകാര്യ സുപ്രീംകൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഇബ്രാഹിം അന്നവാഖിദ, സര്‍ക്കാര്‍ ആശുപത്രി കാര്യസമിതി ചീഫ് എക്സിക്യൂട്ടിവ്-ഇന്‍ചാര്‍ജ് ഡോ. അഹ്മദ് അല്‍ അന്‍സാരി, ഡോ. മുഹമ്മദ് ശഅ്ബാന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.