കേ​ര​ള ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ കൗ​ൺ​സി​ലി​ന്റെ

നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ആ​ഘോ​ഷം

കേ​ര​ള ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ കൗ​ൺ​സി​ൽ ക്രി​സ്മ​സ്‌-​പു​തു​വ​ത്സ​ര ആ​ഘോ​ഷം

മ​നാ​മ: ബ​ഹ്റൈ​നി​ലെ ക്രി​സ്ത്യ​ൻ എ​പ്പി​സ്കോ​പ്പ​ൽ സ​ഭ​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കേ​ര​ള ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ കൗ​ൺ​സി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​യി. കേ​ര​ള കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഫാ. ​ജോ​ർ​ജ് സ​ണ്ണി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​യിം​സ്‌ ബേ​ബി സ്വാ​ഗ​തം പ​റ​ഞ്ഞു.

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സ​ഭ​യു​ടെ മ​ല​ബാ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഗീ​വ​ർ​ഗീ​സ്‌ മാ​ർ പ​ക്കോ​മി​യോ​സ്‌ മെ​ത്രാ​പ്പൊ​ലീ​ത്ത മു​ഖ്യാ​തി​ഥി​യാ​യി ക്രി​സ്മ​സ്- പു​തു​വ​ത്സ​ര സ​ന്ദേ​ശം ന​ൽ​കി.

മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സ​ഭ മും​ബൈ ഭ​ദ്രാ​സ​നാ​ധി​പ​ൻ തോ​മ​സ്‌ മാ​ർ അ​ല​ക്സാ​ന്ത്രി​യോ​സ്‌ മെ​ത്രാ​പ്പൊ​ലീ​ത്ത അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും റ​വ. ദി​ലീ​പ്‌ ഡേ​വി​സ​ൺ മാ​ർ​ക്ക്‌ ആ​ശം​സ​യും അ​ർ​പ്പി​ച്ചു.

ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​നാ​യി സ്ഥാ​ന​മേ​റ്റ ബി​നു മ​ണ്ണി​ലി​നെ കെ.​സി.​ഇ.​സി ആ​ദ​രി​ച്ചു. മെ​ത്രാ​പ്പൊ​ലീ​ത്ത​ക്ക് ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു. ദേ​വാ​ല​യ​ങ്ങ​ളി​ലെ ഗാ​യ​ക​സം​ഘ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച ക്രി​സ്മ​സ് ക​രോ​ൾ ഗാ​ന​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ എ​ബി വ​ർ​ഗീ​സ്‌ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Christmas-New Year Celebration at Kerala Christian Ecumenical Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.