മനാമ: ബഹ്റൈനിൽനിന്ന് യാത്ര ചെയ്ത രണ്ട് ഇന്ത്യൻ യാത്രക്കാരിൽനിന്ന് ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷനൽ എയർപോർട്ടിൽനിന്ന് ഇന്ത്യൻ കസ്റ്റംസ് ഡ്യൂട്ടിയടക്കാതെ കൊണ്ടുവന്ന സിഗരറ്റ് പിടിച്ചു. ദക്ഷിണ കൊറിയൻ സൂപ്പർ സ്ലിം ബ്രാൻഡിന്റെ ആയിരക്കണക്കിന് സിഗരറ്റുകളാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്.
കഴിഞ്ഞ വർഷവും ഇന്ത്യയിലേക്ക് സിഗരറ്റ് കടത്താനുള്ള ശ്രമങ്ങൾ ഉദ്യോഗസ്ഥർ പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ നിർബന്ധമായ സിഗരറ്റ് പാക്കിനുപുറത്തുള്ള നിയമപരമായ മുന്നറിയിപ്പുകളും ഈ പാക്കുകളിൽ ഇല്ലായിരുന്നു. പുകയില അധിഷ്ഠിത ഉൽപന്നങ്ങൾക്ക് ഇന്ത്യൻ സർക്കാർ ചുമത്തുന്ന ഉയർന്ന ഡ്യൂട്ടി ഒഴിവാക്കാനാണ് കള്ളക്കടത്ത് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.