പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം: ബി.​ജെ.​പി തീ​രു​മാ​നം ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ഭീ​തി മൂ​ലം -ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ

മ​നാ​മ: ജ​ന​ങ്ങ​ളെ ത​മ്മി​ല​ടി​പ്പി​ച്ച് ഭ​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ പൗ​ര​ത്വ ഭേ​ദ​ഗ​തി ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെന്ന് ​ഐ.വൈ.സി.സി ബഹ്റൈൻ. വ​ർ​ഗീ​യ​ത ജ​ന​ങ്ങ​ളു​ടെ മ​ന​സ്സി​ൽ കു​ത്തി​വെ​ച്ച് അ​ത് വോ​ട്ടാ​ക്കി​മാ​റ്റാ​നാ​ണ് ബി.​ജെ.​പി ശ്ര​മി​ക്കു​ന്ന​ത്.

വീ​ണ്ടും ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ബി.​ജെ.​പി എം.​പി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​തും ഇ​ന്ന് പൗ​ര​ത്വ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ വ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വും​കൂ​ടി കൂ​ട്ടി​വാ​യി​ച്ചാ​ൽ ഇ​ന്ത്യ ജ​നാ​ധി​പ​ത്യ​ത്തി​ൽ​നി​ന്നും ഏ​കാ​ധി​പ​ത്യ​ത്തി​ലേ​ക്കു മാ​റും എ​ന്ന​തി​ൽ ഒ​രു സം​ശ​യ​വു​മി​ല്ല.

ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ര​ണം. അ​ത് സം​ഘ്പ​രി​വാ​ർ ശ​ക്തി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ കേ​ന്ദ്രം ഭ​രി​ക്കു​ന്ന ബി.​ജെ.​പി സ​ർ​ക്കാ​റി​നെ​തി​രെ​യു​ള്ള വോ​ട്ടു​ക​ളാ​യി മാ​റ​ണ​മെ​ന്ന് ഐ.​വൈ.​സി.​സി പ്ര​സി​ഡ​ന്‍റ് ഫാ​സി​ൽ വ​ട്ടോ​ളി, സെ​ക്ര​ട്ട​റി അ​ല​ൻ ഐ​സ​ക്, ട്ര​ഷ​റ​ർ നി​ധീ​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

Tags:    
News Summary - Citizenship Amendment Act: BJP Resolution Lok Sabha Elections Para. Fear of Victory - I.Y.C.C Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.