മനാമ: പ്രവാചകൻ മുഹമ്മദ് നബിയുടെ ദർശനം മുന്നോട്ടുവെക്കുന്ന പ്രധാനപ്പെട്ട മൂല്യങ്ങളിൽ ഒന്നാണ് സഹവർത്തിത്വമെന്ന് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡൻറ് ജമാൽ നദ്‌വി ഇരിങ്ങൽ പറഞ്ഞു. ഫ്രൻഡ്സ് സംഘടിപ്പിക്കുന്ന 'പ്രവാചകെൻറ വഴിയും വെളിച്ചവും' കാമ്പയിനിെൻറ ഭാഗമായി സിഞ്ച് യൂനിറ്റ് നടത്തിയ സ്നേഹസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പരസ്പരം സ്നേഹിക്കാനും സഹവർത്തിത്വത്തോടുകൂടി ജീവിക്കാനുമാണ് പ്രവാചകൻ മുന്നോട്ടുവെക്കുന്ന ദർശനം. സ്വന്തം ആദർശത്തിൽ അടിയുറച്ചുനിന്നുകൊണ്ട് തന്നെ ഇതര ആശയങ്ങളിൽ വിശ്വസിക്കുന്നവരെ കൂടെ ചേർത്തുനിർത്തുവാനും അവരെ ബഹുമാനിക്കാനും സാധിക്കേണ്ടതുണ്ട്.
പ്രവാസ ലോകത്ത് ജീവിക്കുമ്പോൾ പ്രയാസമനുഭവിക്കുന്ന ആളുകൾക്ക് താങ്ങും തണലുമാകാൻ നമുക്ക് കഴിയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രൻഡ്സ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സിഞ്ച് യൂനിറ്റ് പ്രസിഡൻറ് ഷാഹുൽ ഹമീദ് സ്വാഗതവും സെക്രട്ടറി ജലീൽ മുല്ലപ്പള്ളി നന്ദിയും പറഞ്ഞു. ഗഫൂർ മൂക്കുതല, സത്താർ, തഹ്‌യ ഫാറൂഖ് എന്നിവർ ഗാനങ്ങളും സിറാജ് പള്ളിക്കര കവിതയും അവതരിപ്പിച്ചു. അസീസ്, അസ്‌ലം, ഫൈസൽ, ഫാറൂഖ്, മുഹമ്മദ് ഷാജി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.