മനാമ: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ധീര ദേശാഭിമാനികളെ അനുസ്മരിച്ച് ബഹ്റൈൻ ഒ.ഐ.സി.സി ദേശീയകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ 78ാമത് സ്വാതന്ത്ര്യാനുഭവവുമായി മുന്നോട്ട് പോകുമ്പോൾ, സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയ ധീര ദേശാഭിമാനികളെയും നേതാക്കളെയും സ്മരിക്കേണ്ടത് ഇന്നത്തെ സമൂഹത്തിന്റെ കടമയാണെന്ന് ആഘോഷത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.
സമ്മേളനത്തിൽ ഒ.ഐ.സി.സി ദേശീയ കമ്മിറ്റി പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രദീപ് മേപ്പയൂർ സ്വാഗതം പറഞ്ഞു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം യോഗം ഉദ്ഘാടനംചെയ്തു. ഗ്ലോബൽ കമ്മിറ്റി അംഗവും മുൻ ദേശീയ പ്രസിഡന്റുമായ ബിനു കുന്നന്താനം മുഖ്യപ്രഭാഷണം നടത്തി.
ദേശീയകമ്മിറ്റി ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ജേക്കബ് തേക്കുതോട്, എം.എസ്. സെയ്ദ്, ട്രഷറർ ലത്തീഫ് ആയംചേരി, വൈസ് പ്രസിഡന്റുമാരായ ജവാദ് വക്കം, നസിം തൊടിയൂർ, സിൻസൺ ചാക്കോ പുലിക്കോട്ടിൽ, ഗിരീഷ് കാളിയത്ത്, സുമേഷ് അനേരി, വനിത വിഭാഗം പ്രസിഡന്റ് മിനി റോയി, ഒ.ഐ.സി.സി നേതാക്കളായ ജോയി ചുനക്കര, ചന്ദ്രൻ വളയം, സന്തോഷ് കെ. നായർ, കെ.കെ. ജാലിസ്, റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്, സിജു പുന്നവേലി, ജലീൽ മുല്ലപ്പള്ളി, സുരേഷ് പുണ്ടൂർ, ഷിബു ബഷീർ, ബൈജു ചെന്നിത്തല, ബ്രൈറ്റ് രാജൻ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.
ജില്ല കമ്മിറ്റിയുടെയും നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികളായ രാധാകൃഷ്ണൻനായർ മാന്നാർ, ഷാജി പൊഴിയൂർ, ശ്രീജിത്ത് പാനായി, കെ.പി. കുഞ്ഞമ്മദ്, റോയി മാത്യു, അനിൽ കൊടുവള്ളി, അഷറഫ് പുതിയപാലം, തുളസിദാസ് ചെക്യാട്, തസ്തിക്കർ കോഴിക്കോട്, ഷിജ നടരാജ്, തോമസ് ഫിലിപ്പ്, ടോം, സന്തോഷ്, രത്തിൻ തിലക്, അഹമ്മദ്ക്കോയ വാകയാട്, ഹമീദ് കുറ്റ്യാടി, അബ്ദുൽ സലാം മുയിപ്പോത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.