മനാമ: കഴിഞ്ഞദിവസം അന്തരിച്ച മലപ്പുറം ജില്ല മുൻ പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായിരുന്ന എ.പി. ഉണ്ണികൃഷ്ണൻ വേങ്ങരയുടെ വേർപാടിൽ ബഹ്റൈൻ ഹമദ് ടൗൺ കെ.എം.സി.സി അനുശോചിച്ചു.
എല്ലാവർക്കുമായി മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കണമെങ്കിൽ പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളും പിന്നാക്ക ജനവിഭാഗവും ഒന്നിച്ച് കരുത്താർജിക്കണമെന്ന അദ്ദേഹത്തിന്റെ ജീവിതസന്ദേശം യോഗം അനുസ്മരിച്ചു. യോഗത്തിൽ അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. ഹിജ്റയുടെ സന്ദേശം പൊതുരംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരും ഉൾക്കൊള്ളണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അബൂബക്കർ പാറക്കടവ് അധ്യക്ഷതവഹിച്ചു. അബ്ബാസ് വയനാട് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.