മനാമ: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ വേദനയോടെ പ്രവാസലോകവും. വിവിധ സംഘടനകളും കൂട്ടായ്മകളും അദ്ദേഹത്തിെൻറ നിര്യാണത്തിൽ അനുശോചിച്ചു.
മനാമ: പ്രണബ് മുഖര്‍ജിയുടെ വിയോഗത്തില്‍ കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. നഷ്ടമായത് ജനാധിപത്യത്തെ നെഞ്ചിലേറ്റിയ നേതാവിനെയാണെന്നും എല്ലാ കാലത്തും ജനനന്മക്ക് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിത്വമായിരുന്നു പ്രണബ് മുഖര്‍ജിയെന്നും സംസ്ഥാന പ്രസിഡൻറ് ഹബീബ് റഹ്മാന്, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ എന്നിവര്‍ പറഞ്ഞു.യു.പി.എ ഭരണകാലത്തും തുടര്‍ന്നും മുസ്ലിം ലീഗ് നേതാക്കളുമായി സൗഹൃദം കാത്തുസൂക്ഷിച്ച അദ്ദേഹത്തിെൻറ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. മറ്റ് രാജ്യങ്ങള്‍ക്ക് മുന്നിൽ ഇന്ത്യയെ വാനോളം ഉയര്‍ത്തിയ നേതാവായിരുന്നു അദ്ദേഹം.
മനാമ: പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയത്തിൽ എതിരാളികൾ പോലും ബഹുമാനിക്കുന്ന വ്യക്തിയായിരുന്നു പ്രണബ് മുഖർജി.രാഷ്ട്രീയക്കാരൻ എന്നതിലുപരി മികച്ച നയതന്ത്രജ്ഞൻ, എഴുത്തുകാരൻ എന്നീ നിലകളിൽ അറിയപ്പെട്ട അദ്ദേഹത്തിെൻറ നിര്യാണം നികത്താനാകാത്ത നഷ്ടമാണ്.
മനാമ: പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ ബഹ്റൈൻ പീപ്ൾസ് ഫോറം അനുശോചിച്ചു. ഇന്ത്യയുടെ പുരോഗതിയിൽ നിർണായക പങ്കുവഹിച്ച സമർഥനായ രാഷ്ട്രതന്ത്രജ്ഞനായിരുന്നു അദ്ദേഹം. ഇന്ത്യൻ രാഷ്ട്രീയത്തിന് നികത്താനാകാത്ത നഷ്ടമാണ് അദ്ദേഹത്തിെൻറ മരണത്തിലൂടെ ഉണ്ടായിരിക്കുന്നത്.
മനാമ: പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചിച്ചു. അധികാര രാഷ്ട്രീയത്തിലെ മാന്യതയും സൂക്ഷ്മതയും പുലർത്തിയിരുന്ന വ്യക്തിയായിരുന്നു മുഖർജി. അദ്ദേഹത്തിെൻറ നിര്യാണത്തോടെ ഇന്ത്യയുടെ ബൗദ്ധിക രാഷ്ട്രീയത്തിൽ നികത്താനാകാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
മനാമ: പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി. നയതന്ത്ര മേഖലയിൽ മികവ് കാട്ടിയിരുന്ന നേതാവായിരുന്നു അദ്ദേഹമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം കേരള ചാപ്റ്റർ പ്രസിഡൻറ് അലി അക്ബർ, ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് എന്നിവർ അനുശോചിച്ചു.
മനാമ: ഇന്ത്യൻ നാഷനൽ കോൺഗ്രസ് വിവിധ ഘട്ടങ്ങളിൽ നേരിട്ട നിരവധി പ്രതിസന്ധികളെ എതിർത്തുതോൽപിക്കാൻ നേതൃത്വം നൽകിയ ശക്തനായ നേതാവായിരുന്നു പ്രണബ് കുമാർ മുഖർജി എന്ന് ഒ.ഐ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി അനുസ്മരിച്ചു. രാഷ്ട്രീയനേതാവ് എന്നതിലുപരി രാഷ്ട്രതന്ത്രജ്ഞൻ എന്ന നിലയിലായിരിക്കും വരുംതലമുറ അദ്ദേഹത്തെ വിലയിരുത്തുന്നത്. അഗാധമായ പണ്ഡിത്യത്തിന് ഉടമയായ അദ്ദേഹം എല്ലാ കക്ഷികളെയും വിശ്വാസത്തിൽ എടുത്തിരുന്നുവെന്നും ഒ.ഐ.സി.സി അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. വിയോഗത്തിൽ ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, ബഹ്റൈൻ ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം, ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ എന്നിവർ അനുശോചനം രേഖപ്പെടുത്തി.
മനാമ: പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) അനുശോചിച്ചു.
മനാമ: പ്രണാബ് മുഖർജിയുടെ നിര്യാണത്തിൽ ബഹ്റൈൻ മലയാളി ബിസിനസ് ഫോറവും (ബി.എം.ബി.എഫ്) യൂത്ത് വിങ്ങും അനുശോചിച്ചു.
മനാമ: പ്രണാബ് മുഖർജിയുടെ നിര്യാണത്തിൽ ജനത കൾചറൽ സെൻറർ അനുശോചനം രേഖപ്പെടുത്തി. ഭരണചാതുര്യവും പ്രായോഗിക രാഷ്ട്രീയവും സമന്വയിക്കുന്ന പ്രതിഭാശാലിയായ നേതാവായിരുന്നു അദ്ദേഹം. ക്ഷമയോടെ രാഷ്ട്രീയരംഗം കൈകാര്യം ചെയ്യാൻ അദ്ദേഹത്തിനായി.മതേതര മൂല്യങ്ങളിൽ അടിയുറച്ചുനിന്ന് പ്രവർത്തിച്ച ഒരു നേതാവുകൂടിയായിരുന്നു പ്രണബ് കുമാർ മുഖർജി.
മനാമ: പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്റൈൻ അനുശോചനം രേഖെപ്പടുത്തി.അഴിമതിയുടെ കറപുരളാത്ത വ്യക്തിത്വവും മികച്ച ഭരണാധികാരിയുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിെൻറ നിര്യാണം രാജ്യത്തിന് തീരാനഷ്ടമാണെന്ന് പ്രസിഡൻറ് അനസ് റഹിം, ആക്ടിങ് സെക്രട്ടറി സന്തോഷ് സാനി, ട്രഷർ നിതീഷ് ചന്ദ്രൻ എന്നിവർ അനുശോചനസന്ദേശത്തിൽ പറഞ്ഞു.
മനാമ: പ്രണബ് മുഖർജിയുടെ നിര്യാണം ഇന്ത്യൻ ജനാധിപത്യത്തിന് തീരാനഷ്ടമാണെന്ന് സിറോ മലബാർ സൊസൈറ്റി പ്രസിഡൻറ് ചാൾസ് ആലുക്ക പറഞ്ഞു. തെൻറ രാഷ്ട്രീയ, ഔദ്യോഗിക ജീവിതപഥങ്ങളിൽ നിസ്വാർഥമായി സഹജീവികളെ കരുണയോടെ കണ്ട മഹാപ്രതിഭയായിരുന്നു പ്രണബ് മുഖർജി എന്ന് ഭാരവാഹികൾ പറഞ്ഞു.ഒാൺലൈൻ യോഗത്തിൽ സൊസൈറ്റി സെക്രട്ടറി ജെയിംസ് മാത്യു സ്വാഗതവും ട്രഷറർ സജി മാത്യു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.