മനാമ: കേരളത്തിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതനും ഇത്തിഹാദുൽ ഉലമ പ്രസിഡന്റും ദീർഘകാലം പ്രവാസിയുമായിരുന്ന എം.വി. മുഹമ്മദ് സലീം മൗലവിയുടെ വിയോഗത്തിൽ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ അനുശോചിച്ചു.
ധിഷണാശാലിയായ പണ്ഡിതന്, ഉജ്ജ്വലനായ വാഗ്മി, എഴുത്തുകാരന് തുടങ്ങിയ നിലകളില്‍ ആറു പതിറ്റാണ്ടിലധികം വൈജ്ഞാനിക, ധൈഷണിക, ഗവേഷണ മണ്ഡലത്തില്‍ നിറഞ്ഞുനിന്ന ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം.ശാന്തപുരം ഇസ്ലാമിയ കോളജ്, മധുര കാമരാജ് യൂനിവേഴ്സിറ്റി, ഖത്തർ യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽനിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. 14 വർഷത്തോളം ഖത്തറിലും സൗദിയിലും ജോലി ചെയ്യുമ്പോഴും സാമൂഹിക സാംസ്കാരിക മേഖലകളിൽ നേതൃപരമായ പങ്കു വഹിച്ചിരുന്നു. വിവിധ സന്ദർഭങ്ങളിൽ അദ്ദേഹം ബഹ്റൈൻ സന്ദർശിക്കുകയും ബഹുമത സംവാദ സദസ്സ് അടക്കമുള്ള പല പരിപാടികളിലും സംബന്ധിക്കുകയും ചെയ്തിട്ടുണ്ട്.
അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രയാസപ്പെടുന്ന കുടുംബങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായി ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
പരിപാടിയിൽ പ്രസിഡന്റ് സഈദ് റമദാൻ നദ്വി അനുസ്മരണ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി അബ്ബാസ് എം. സ്വാഗതം പറഞ്ഞു.
വൈസ് പ്രസിഡന്റുമാരായ സുബൈർ എം.എം, ജമാൽ ഇരിങ്ങൽ, എക്സിക്യൂട്ടിവ് അംഗങ്ങളായ ഖാലിദ് സി, പി.പി. ജാസിർ, യൂത്ത് ഇന്ത്യ പ്രസിഡന്റ് വി.കെ.
അനീസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.