പ്രി​ന്‍സ് ഖ​ലീ​ഫ​ക്ക്​ ആ​ദ​രാ​ഞ്​​ജ​ലി അ​ർ​പ്പി​ച്ച്​ ബ​ഹ്​​റൈ​ന്‍ സെൻറ്​ മേ​രീ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍ത്ത​ഡോ​ക്​​സ്​ ക​ത്തീ​ഡ്ര​ല്‍ സം​ഘ​ടി​പ്പി​ച്ച അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ സോ​മ​ൻ ബേ​ബി സം​സാ​രി​ക്കു​ന്നു

പ്രിന്‍സ് ഖലീഫയുടെ വിയോഗത്തിൽ അനുശോചിച്ചു

മനാമ: പ്രി​ന്‍സ് ഖ​ലീ​ഫ ബി​ന്‍ സ​ല്‍മാ​ന്‍ ആ​ല്‍ ഖ​ലീ​ഫ​ക്ക്​ ബ​ഹ്​​റൈ​ന്‍ സെൻറ്​ മേ​രീ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍ത്ത​ഡോ​ക്​​സ്​ ക​ത്തീ​ഡ്ര​ല്‍ ആ​ദ​രാ​ഞ്​​ജ​ലി അ​ർ​പ്പി​ച്ചു. അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​ബി​ജു ഫി​ലി​പ്പോ​സ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെൻറ്​ മേ​രീ​സ് ദേ​വാ​ല​യ​ത്തി​നോ​ടും ക​ത്തോ​ലി​ക്ക ബാ​വ തി​രു​മേ​നി​മാ​രോ​ടും മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രോ​ടും കാ​ണി​ച്ച സ്നേ​ഹ​ത്തി​നും ക​രു​ത​ലി​നും പ്ര​ധാ​ന​മ​ന്ത്രി​യോ​ടും രാ​ജ കു​ടും​ബ​ത്തി​നോ​ടും ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന്​ ഇ​ട​വ​കാം​ഗ​വും മു​തി​ര്‍ന്ന മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​നു​മാ​യ സോ​മ​ന്‍ ബേ​ബി പ​റ​ഞ്ഞു. ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് തി​രു​മേ​നി​യു​ടെ അ​നു​ശോ​ച​ന സ​ന്ദേ​ശം ഫാ. ​ബി​ജു ഫി​ലി​പ്പോ​സ് വാ​യി​ച്ചു.

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്​​സ്​ സ​ഭ​യു​ടെ അ​നു​ശോ​ച​ന​വും അ​റി​യി​ച്ചു. ക​ത്തീ​ഡ്ര​ല്‍ സെ​ക്ര​ട്ട​റി ജോ​ർ​ജ്​ വ​ര്‍ഗീ​സ് ഇ​ട​വ​ക​യു​ടെ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ക​ത്തീ​ഡ്ര​ല്‍ ട്ര​സ്​​റ്റി സി.​കെ. തോ​മ​സ് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.