മനാമ: സമസ്ത പൊതു പരീക്ഷയിൽ ടോപ് പ്ലസ് നേടിയ വിദ്യാർഥികളെ സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റി മെമന്റോ നൽകി അനുമോദിച്ചു. സമസ്ത ബഹ്റൈൻ കേന്ദ്ര ആസ്ഥാന മന്ദിരത്തിൽ നടന്ന ഇഫ്താർ വിരുന്നിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ വെച്ച് സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ മെമന്റോയും സർട്ടിഫിക്കറ്റും നൽകി. ഗുദൈബിയ അൽഹുദാ തഅ്ലീമുൽ ഖുർആൻ മദ്റസയിലെ ഏഴാം തരത്തിൽ പഠിക്കുന്ന മുഹമ്മദ് യാസീൻ, മുഹമ്മദ് റസിൻ എന്നീ വിദ്യാർഥികളാണ് അഭിമാനകരമായ നേട്ടം കൈവരിച്ചത്.
വിദ്യാർഥികളെ പ്രാപ്തരാക്കിയ അധ്യാപകൻ സൈദ് മുഹമ്മദ് വഹബിക്ക് സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മറ്റിയുടെ ഉപഹാരം ചടങ്ങിൽ കൈമാറി. സമസ്ത നേതാക്കളായ എസ്.എം അബ്ദുൽ വാഹിദ്, വി.കെ. കുഞ്ഞഹമദ് ഹാജി, അബ്ദുൽ മജീദ് ചോലക്കോട്, ഹാഫിദ് ശറഫുദ്ദീൻ മൗലവി ഫാസിൽ വാഫി, അൻസാർ അൻവരി എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ഇഫ്താർ വിരുന്നിൽ ഒ.ഐ.സി.സി പ്രതിനിധി ബിനു കുന്നന്താനം സന്നിഹിതനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.