ഒ.ഐ.സി.സി ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
മനാമ: ഇന്ത്യയിൽ ഇന്ന് കാണുന്ന വികസനങ്ങളുടെ എല്ലാം അടിത്തറ പാകിയത് ഇന്ത്യൻ നാഷനൽ കോൺഗ്രസിെൻറ ദീർഘ വീക്ഷണത്തോടെയുള്ള പ്രവൃത്തികൾ ആയിരുന്നു എന്ന് കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യാനന്തര ഭാരതം വളരെ പ്രതിസന്ധികൾ നേരിട്ടാണ് മുന്നോട്ടു പോയത്. പട്ടിണിയും ദാരിദ്ര്യവും തൊഴിൽ ഇല്ലായ്മയും മൂലം ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിച്ച അവസ്ഥയിൽനിന്ന് ഇന്ന് കാണുന്ന ഇന്ത്യയിലേക്ക് നമ്മുടെ രാജ്യത്തെ കൈപിടിച്ച് ഉയർത്താൻ സഹായിച്ചത് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിെൻറ ദീർഘവീക്ഷണങ്ങളാണ്.
അമേരിക്കയിൽനിന്ന് ലഭിച്ചിരുന്ന ഭക്ഷ്യ സാധനങ്ങൾക്ക് കാത്തിരുന്ന ഇന്ത്യ ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യോൽപാദന രാജ്യമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഒ.ഐ.സി.സി ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ ജനറൽ സെക്രട്ടറിമാരായ ബോബി പാറയിൽ, ഗഫൂർ ഉണ്ണികുളം, സെക്രട്ടറി ജവാദ് വക്കം എന്നിവർ പ്രസംഗിച്ചു. ദേശീയ നേതാക്കളായ രവി കണ്ണൂർ, ലത്തീഫ് ആയഞ്ചേരി, മാത്യൂസ് വാളക്കുഴി, രവി സോള, മനു മാത്യു, ജോയ് എം.ഡി, ഷാജി തങ്കച്ചൻ, ഇബ്രാഹിം അദ്ഹം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.