മനാമ: പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ പ്രവാസി സമൂഹത്തിന്റെ നിയമപരമായ അവകാശങ്ങളും മെഡിക്കൽ അവബോധവും ഉൾപ്പെടുത്തി ‘കണക്റ്റിങ് പീപ്പിൾ’ അഞ്ചാമത് പ്രോഗ്രാം നടത്തി.
കിംസ് ഹെൽത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഫിലിപ്പൈൻസ്, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങി രാജ്യങ്ങളിലെ തൊഴിലാളികളും എംബസി പ്രതിനിധികളും നിയമ, ആരോഗ്യ രംഗത്തെ വിദഗ്ധരും പങ്കെടുത്തു.
ആദ്യ സെഷനിൽ പ്രമുഖ അഭിഭാഷകരായ മാധവൻ കല്ലാട്ട്, താരിഖ് അൽ ഔൻ, മൈഗ്രന്റ് വർക്കേഴ്സ് പ്രൊട്ടക്ഷൻ സൊസൈറ്റി സെക്രട്ടറി ജനറൽ, പി.എൽ.സി പാനലിൽനിന്നുള്ള അഭിഭാഷകർ എന്നിവർ ചർച്ച നയിച്ചു.
രണ്ടാമത്തെ സെഷനിൽ റോയൽ ബഹ്റൈൻ ഹോസ്പിറ്റലിലെ കാർഡിയോളജി കൺസൾട്ടന്റ് ഡോ. പർവീൺ കുമാർ ഹൃദയാരോഗ്യത്തെ കുറിച്ച് സംസാരിച്ചു. അറിവിലൂടെ പ്രവാസികളെ ശാക്തീകരിക്കുകയാണ് ലക്ഷ്യമെന്ന് പി.എൽ.സി ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് സുധീർ തിരുനിലത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.