മനാമ: നിലമ്പൂർ എഫ്.സി കേരള ഫുട്ബാൾ അസോസിയേഷൻ ബഹ്റൈനുമായി ചേർന്ന് സംഘടിപ്പിച്ച ടൂർണമെന്റിൽ അദ്ലിയ എഫ്.സി ജേതാക്കളായി. ഹുറ അൽ ടീൽ സ്റ്റേഡിയത്തിൽ നടന്ന ആവേശഭരിതമായ ഫൈനൽ മത്സരത്തിൽ ശക്തരായ ഡെൽമൺ എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്.
ആൾ ഫറാ ഹൗസ് സ്പോൺസർ ചെയ്ത വിജയിക്കുള്ള ട്രോഫിയും കാഷ് പ്രൈസും കനോലി പ്രസിഡന്റ് ഷബീർ മുക്കനും ജനറൽ സെക്രട്ടറി രജീഷും അദ്ലിയ എഫ്.സിക്ക് കൈമാറി. അസീൽ സൂപ്പർ മാർക്കറ്റ് സ്പോൺസർ ചെയ്ത റണ്ണർഅപ് ട്രോഫിയും കാഷ് പ്രൈസും കേരള ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് സലാം ചാത്തോലിയും ജനറൽ സെക്രട്ടറി സജാദ് സുലൈമാനും ഡെൽമൺ എഫ്.സിക്ക് കൈമാറി. 16 ടീമുകൾ മാറ്റുരച്ച മത്സരങ്ങളിൽ ഗോസി സ്ട്രൈക്കർ എഫ്.സി മൂന്നാം സ്ഥാനത്തിനർഹരായി. അവർക്കുള്ള ട്രോഫി കൂട്ടായ്മ ട്രഷറർ ജംഷീദ് വളപ്പൻ കൈമാറി. ബെസ്റ്റ് ഫെയർ പ്ലേ അവാർഡും അദ്ലിയ എഫ്.സി നേടി.
മികച്ച ഗോൾ കീപ്പറായി അദ്ലിയ എഫ്.സിയുടെ തസ്ലീം തിരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ഡിഫൻഡർ സാദിക്ക് (അദ്ലിയ എഫ്.സി), ബെസ്റ്റ് പ്ലെയർ ഷാനിഫ് (ഡെൽമൺ എഫ്.സി) ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ അടിച്ചതിനുള്ള നേട്ടം ഗോസി സ്ട്രൈക്കർ എഫ്.സിയുടെ മിഷേൽ എന്നിവർ സ്വന്തമാക്കി.
ടൂർണമെന്റിന് മെഡിക്കൽ സപ്പോർട്ട് നൽകിയത് ഷിഫ അൽ ജസീറ ഹോസ്പിറ്റലാണ്. രണ്ടാഴ്ചകളായി മൂന്ന് ദിവസങ്ങളിൽ നടന്ന മത്സരങ്ങൾ ഇല്യാസും ഹഫ്സലും നിയന്ത്രിച്ചു. ആഷിഫ് വടപുറം, തസ്ലീം തെന്നാടാൻ, മനു തറയ്യത്ത്, അംഗങ്ങൾ എന്നിവർ ടൂർണമെന്റ് കൺവീനർമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.