മനാമ: ബഹ്റൈനും ഇസ്രായേലും തമ്മിൽ വിപുലമായ സഹകരണത്തിന് ധാരണ. പരസ്പരം വിമാന സർവിസ് ആരംഭിക്കാനും എംബസികൾ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച സമാധാന പ്രഖ്യാപനത്തിെൻറ തുടർ ചർച്ചകൾക്കായി വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി കഴിഞ്ഞ ദിവസം തെൽ അവീവിലെത്തി ഇസ്രായേൽ േനതാക്കളുമായി നടത്തിയ ചർച്ചകളിലാണ് ഇൗ തീരുമാനങ്ങളുണ്ടായത്.
ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗാബി അഷ്കെനാസി എന്നിവർ ചർച്ചകളിൽ പെങ്കടുത്തു. ഇസ്രായേലും ബഹ്റൈനും തമ്മിൽ അടുത്തിടെ മനാമയിൽ ഒപ്പുവെച്ച ധാരണപത്രത്തിെൻറ അടിസ്ഥാനത്തിലാണ് ചർച്ചകൾ.
ബഹ്റൈൻ പ്രതിനിധി സംഘത്തെ ഇസ്രായേലിലേക്ക് സ്വാഗതം ചെയ്തതിനും പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചതിനും വിദേശകാര്യ മന്ത്രി ഇസ്രായേൽ സർക്കാറിന് നന്ദി പറഞ്ഞു. വ്യാപാരം, വിനോദ സഞ്ചാരം, നിക്ഷേപം, ബാങ്കിങ്, ആരോഗ്യം, വിദ്യാഭ്യാസം, വാർത്താവിനിമയം, സാേങ്കതിക വിദ്യ തുടങ്ങിയ മേഖലകളിൽ സഹകരണം സാധ്യമാക്കുന്നതിന് സംയുക്ത ചർച്ചകൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എംബസികൾ ആരംഭിക്കുന്നതിന് ഇരു രാജ്യങ്ങളും ഉൗർജിത ശ്രമമാണ് നടത്തുന്നത്. ജോയൻറ് വിസ സംവിധാനത്തിനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. 2021 തുടക്കം മുതൽ ഇരു രാജ്യങ്ങൾക്കുമിടയിൽ ആഴ്ചയിൽ 14 സർവിസ് നടത്താനാണ് ധാരണയായിട്ടുള്ളത്.
ബഹ്റൈനിൽനിന്ന് തെൽഅവീവ്, എയ്ലാത്, ഹൈഫ എന്നിവിടങ്ങളിലേക്കും തിരിച്ചുമായിരിക്കും സർവിസ്. ആഴ്ചയിൽ അഞ്ച് കാർഗോ വിമാനങ്ങളും സർവിസ് നടത്തും. വിനോദ സഞ്ചാരം, വ്യാപാരം എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിന് ഇത് വഴിയൊരുക്കുമെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.