തൊഴിലുടമകളും എൽ.എം.ആർ.എയും തമ്മിൽ സഹകരണം വ്യാപിപ്പിക്കും –മന്ത്രി

മ​നാ​മ: തൊ​ഴി​ലു​ട​മ​ക​ളും വ്യ​പാ​രി​ക​ളും ത​മ്മി​ലു​ള്ള ബ​ന്ധം വി​പു​ല​മാ​ക്കു​മെ​ന്ന് തൊ​ഴി​ൽ-​സാ​മൂ​ഹി​ക ക്ഷേ​മ മ​ന്ത്രി ജ​മീ​ൽ ബി​ൻ മു​ഹ​മ്മ​ദ് അ​ലി ഹു​മൈ​ദാ​ൻ. എ​ൽ.​എം.​ആ​ർ.​എ (ലേ​ബ​ർ മാ​ർ​ക്ക​റ്റ്​ ​െറ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി) എ​ക്​​സി​ക്യു​ട്ടി​വ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​ത്തി​െൻറ സാ​മ്പ​ത്തി​ക വി​ക​സ​ന​ത്തി​ൽ നേ​രി​ട്ട് പ​ങ്കു​വ​ഹി​ക്കു​ന്ന തൊ​ഴി​ലു​ട​മ​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാ​നും സ്വ​ദേ​ശി​ക​ൾ​ക്ക് കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കാ​നും ശ്ര​മി​ക്കും. തൊ​ഴി​ലു​ട​മ, തൊ​ഴി​ലാ​ളി, എ​ൽ.​എം.​ആ​ർ.​എ വി​ഭാ​ഗ​വു​മാ​യി അ​ർ​ഥ​പൂ​ർ​ണ​മാ​യ സ​ഹ​ക​ര​ണ​ത്തോ​ടെ ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും അ​തു​വ​ഴി സാ​മ്പ​ത്തി​ക ഉ​ന്ന​മ​നം കൈ​വ​രി​ക്കാ​നും സാ​ധി​ക്കും. തൊ​ഴി​ൽ വി​പ​ണി​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് മു​ന്നോ​ട്ട് പോ​വാ​നാ​ണ് എ​ൽ.​എം.​ആ​ർ.​എ എ​പ്പോ​ഴും ശ്ര​മി​ക്കു​ന്ന​ത്. സ്വ​ദേ​ശി തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ അ​വ​ർ​ക്ക് കൂ​ടു​ത​ൽ പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്ന ത​ര​ത്തി​ൽ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കു​ന്നു​ണ്ട്.

ഓ​ൺ​ലൈ​നി​ൽ ന​ട​ന്ന എ​ക്​​സി​ക്യൂ​ട്ടി​വ് യോ​ഗ​ത്തി​ൽ, കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും കൂ​ടു​ത​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്​​ച വെ​ച്ച എ​ൽ.​എം.​ആ​ർ.​എ അ​ധി​കൃ​ത​ർ​ക്ക് അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു. 2020ലെ ​പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ മെ​ച്ച​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​ള്ള തീ​രു​മാ​നം അം​ഗീ​ക​രി​ച്ചു. വീ​ട്ടു​വേ​ല​ക്കാ​ര​ട​ക്ക​മു​ള്ള വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​പാ​ടു​ക​ൾ ഓ​ൺ​ലൈ​നാ​ക്കാ​നു​മു​ള്ള നി​ർ​ദേ​ശ​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കി. വീ​ട്ടു​വേ​ല​ക്കാ​രു​ടെ ഒ​ളി​ച്ചോ​ട്ട പ്ര​ശ്​​ന​ങ്ങ​ളും നി​യ​മ ലം​ഘ​ക​രെ പി​ടി​കൂ​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളും ച​ർ​ച്ച​യാ​യി. വീ​ട്ടു​വേ​ല​ക്കാ​രെ ആ​വ​ശ്യ​മു​ള്ള​വ​ർ മാ​ൻ​പ​വ​ർ ഏ​ജ​ൻ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​നും അ​വ​കാ​ശ​ങ്ങ​ൾ മാ​നി​ച്ച് മു​ന്നോ​ട്ടു പോ​കാ​നും നി​ർ​ദേ​ശി​ച്ചു.

വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് നി​യ​മ​ലം​ഘ​ക​രെ നാ​ടു​ക​ട​ത്തു​ന്ന​തി​നു​ള്ള സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തും. വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ക്കാ​നും പു​തി​യ വ​ർ​ക് പെ​ർ​മി​റ്റ് അ​നു​വ​ദി​ക്കു​ന്ന​തി​ന് മു​മ്പാ​യി പ്രാ​ദേ​ശി​ക പ​ത്ര​ങ്ങ​ളി​ൽ പ​ര​സ്യം ന​ൽ​കാ​നും സാ​ധി​ച്ച​ത് നേ​ട്ട​മാ​ണെ​ന്ന് വി​ല​യി​രു​ത്തി. സു​ര​ക്ഷി​ത​വും മെ​ച്ച​പ്പെ​ട്ട​തു​മാ​യ തൊ​ഴി​ൽ സാ​ഹ​ച​ര്യം ഉ​റ​പ്പാ​ക്കാ​ൻ ഇ​തു വ​ഴി​യൊ​രു​ക്കി​യ​താ​യും യോ​ഗം വി​ല​യി​രു​ത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.