മനാമ: മത, ആശയസംവാദങ്ങളിലൂടെ സഹവർത്തിത്വവും സമാധാനവും കൈവരിക്കാൻ സാധിക്കുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. ബഹ്റൈൻ സന്ദർശനത്തിനെത്തിയ ദക്ഷിണ അറേബ്യൻ ഉപദ്വീപ് അപ്പസ്തോലിക് വികാരി ഫാ. പോൾ ഹൻഡറിനെ റിഫ പാലസിൽ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹ്റൈനിലേക്ക് വികാരിയെ സ്വാഗതംചെയ്ത പ്രിൻസ് സൽമാൻ നന്മയും സ്നേഹവും സഹവർത്തിത്വവും പ്രചരിപ്പിക്കുന്നതിന് നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. വിവിധ സംസ്കാരങ്ങളെയും മതങ്ങളെയും ഉൾക്കൊള്ളുകയും എല്ലാ വിഭാഗങ്ങളോടും തുല്യനിലയിൽ പെരുമാറുകയും ചെയ്യുന്നതാണ് ബഹ്റൈൻ പാരമ്പര്യം. കാലുഷ്യവും അശാന്തിയുമില്ലാത്ത, സ്നേഹവും സമാധാനവും നിറഞ്ഞ ലോകത്തിനായുള്ള ശ്രമത്തിൽ ബഹ്റൈൻ എപ്പോഴുമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.