മനാമ: കോവിഡ്-19 വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ രാജ്യത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് മുൻകൈയെട ുത്ത് ലുലു ഗ്രൂപ്പും. ഗൾഫ് എയറിെൻറ ചാർേട്ടഡ് വിമാനത്തിൽ ഇന്ത്യയിൽനിന്ന് പഴങ്ങളും പച്ചക്കറികളും എത്തിച്ചാണ് ലുലു ഹൈപ്പർ മാർക്കറ്റ് രാജ്യത്തോടുള്ള തങ്ങളുടെ പ്രതിബദ്ധത തെളിയിച്ചത്.
ഇതാദ്യമായാണ് ബഹ്റൈനിലെ ഒരു സ്വകാര്യ കമ്പനി ദേശീയ വിമാന കമ്പനിയായ ഗൾഫ് എയർ വിമാനം ചാർട്ടർ ചെയ്യുന്നത്.
രാജ്യത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുമെന്ന കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ വാഗ്ദാനത്തിെൻറ ചുവടുപിടിച്ചാണ് ലുലു ഹൈപ്പർമാർക്കറ്റ് ഭക്ഷ്യവസ്തുക്കൾ എത്തിച്ചത്.
രാജ്യത്തോടുള്ള തങ്ങളുടെ പ്രതിബദ്ധതയും ഉത്തരവാദിത്വവുമാണ് ഇതിന് പ്രേരിപ്പിച്ചതെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടർ ജുസെർ രൂപവാല പറഞ്ഞു. ആവശ്യമെങ്കിൽ ഇനിയും ഭക്ഷ്യവസ്തുക്കൾ എത്തിക്കുമെന്നും മാനേജ്മെൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.