കോവിഡ്​: ആലുവ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

മനാമ: കോവിഡ്​ ബാധിച്ച്​ മലയാളി ബഹ്​റൈനിൽ നിര്യാതനായി. എറണാകുളം ആലുവ വെസ്​റ്റ്​ വെളിയത്തുനാട്​ എടയപുറത്ത്​ വീട്ടിൽ അബ്​ദുൽ റഷീദ്​ (55) ആണ്​ മരിച്ചത്​. കോവിഡ്​ പോസിറ്റീവ്​ ആയതിനെത്തുടർന്ന്​ സൽമാനിയ മെഡിക്കൽ ​േകാംപ്ലക്​സിൽ ചികിത്സയിലായിരുന്നു.

ദീർഘനാൾ വി.എം.ബി കമ്പനിയിൽ സെയിൽസ്​ വിഭാഗത്തിൽ ജോലി ചെയ്​തിരുന്നു. നിലവിൽ ന്യൂ സീസൺ ട്രേഡിങ്​ കമ്പനിയിലായിരുന്നു ജോലി.ഭാര്യ: റംല. രണ്ട്​ മക്കളുണ്ട്​.

Tags:    
News Summary - covid A native of Aluva, he died in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.