കോവിഡ്​: കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി

മനാമ: കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി ബഹ്​റൈനിൽ നിര്യാതനായി.കുന്ദമംഗലം മുറിയനാട് സ്വദേശി കൊല്ലാരുതൊടുകയില്‍ ഹംസക്കോയ (48) ആണ്​ മരിച്ചത്​.

ബുസൈതീനിലെ കഫ്​റ്റീരിയയിൽ ജീവനക്കാരനായ ഇദ്ദേഹം 10 വര്‍ഷത്തോളമായി ബഹ്‌റൈനിലുണ്ട്​. പിതാവ്: ആലിക്കോയ. മാതാവ്: ആയിഷാബി. ഭാര്യ: വി.പി സുമി. മക്കള്‍: സല്‍മാനുല്‍ ഫാരിസ്​, സഫ്‌വാന്‍, മുഹമ്മദ് സഹല്‍, മുഹമ്മദ് അമീന്‍, മുഹമ്മദ് ഐസാന്‍. മൃതദേഹം ഖബറടക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കെ.എം.സി.സി ബഹ്‌റൈന്‍ മയ്യിത്ത് പരിപാലന സമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്നു.

Tags:    
News Summary - Covid: A native of Kozhikode, he died in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.