മനാമ: ബഹ്റൈനിൽ 777 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 279 പേർ പ്രവാസികളാണ്. 481 പേർക്ക് സമ്പർക്കത്തിലൂടെയും 17 പേർക്ക് യാത്രയിലൂടെയുമാണ് രോഗം പകർന്നത്. നിലവിൽ 7711 പേരാണ് ചികിത്സയിൽ കഴിയുന്നത്. ശനിയാഴ്ച രണ്ടുപേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 92ഉം 67ഉം വയസ്സുള്ള സ്വദേശി പുരുഷന്മാരാണ് മരിച്ചത്.
പുതുതായി 704 പേർ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 1,08,353 ആയി ഉയർന്നു. 2,68,273 പേർ ഇതുവരെ വാക്സിൻ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.