മനാമ: കോവിഡ് -19 രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ബഹ്റൈനിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. കോവിഡ് പ്രതിരോധത്തിനുള്ള നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് അംഗങ്ങൾ വാർത്താസമ്മേളനത്തിലാണ് പുതിയ നിയന്ത്രണങ്ങൾ അറിയിച്ചത്.
ഷോപ്പിങ് മാൾ, മാർക്കറ്റ്, റസ്റ്റോറൻറ്, സലൂൺ, സിനിമാ തിയേറ്റർ എന്നിവിടങ്ങളിൽ പ്രവേശനം കോവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസമായവർക്കും കോവിഡ് മുക്തി നേടിയവർക്കും മാത്രമായി പരിമിതപ്പെടുത്തി. ഇവിടങ്ങളിൽ 18 വയസിൽ താഴെയുള്ളവർക്ക് പ്രവേശനമില്ല. സർക്കാർ ഒാഫീസുകൾ, സേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ഇത് ബാധകമാണ്. അതേസമയം, സൂപ്പർമാർക്കറ്റുകൾ, ബാങ്കുകൾ, ഫാർമസികൾ എന്നിവിടങ്ങളിലെ പ്രവേശനത്തിന് ഇൗ നിയന്ത്രണം ബാധകമല്ല. വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണങ്ങൾ ജൂൺ മൂന്ന് വരെ തുടരും. ഒത്തുചേരലുകൾ ആറ് പേർക്ക് മാത്രമായി ചുരുക്കിയിട്ടുണ്ട്.
ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന് ബഹ്റൈനിൽ റസിഡൻറ് വിസ ഉള്ളവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. ഇവർക്ക് ബഹ്റൈനിൽ 10 ദിവസത്തെ ക്വാറൻറീൻ നിർബന്ധമാക്കിയിട്ടുണ്ട്. യാത്ര പുറപ്പെടുന്നതിന് മുമ്പ് 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പരിശോധനയുടെ സർട്ടിഫിക്കറ്റ് ഇവർ ഹാജരാക്കണം. ബഹ്റൈനിൽ എത്തുേമ്പാൾ വിമാനത്താവളത്തിൽ വെച്ചും തുടർന്ന് അഞ്ചാം ദിവസവും പത്താം ദിവസവും കോവിഡ് പരിശോധന നടത്തുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.