മനാമ: കോവിഡ് മുൻകരുതൽ പിന്തുടർന്നതിന്റെ ഫലമായി തൊഴിൽ ദിനങ്ങൾ കുറക്കുകയോ ശമ്പളം വെട്ടിക്കുറക്കുകയോ ജോലി നഷ്ടപ്പെടുകയോ ചെയ്ത തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് പാർലമെന്റിൽ എം.പിമാർ ആവശ്യപ്പെട്ടു.
കോവിഡ്-19 പോസിറ്റിവ് ജീവനക്കാരോടോ അവരുടെ അടുത്ത സമ്പർക്കത്തിലോ ക്വാറന്റീൻ ചെയ്യേണ്ടി വരുന്നവരോട് 'അന്യായമായി' പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ നടപടി നേരിടാൻ ബിസിനസുകളോടും സർക്കാർ സ്ഥാപനങ്ങളോടും ആഹ്വാനം ചെയ്യുന്ന മുഹമ്മദ് ബുഹമൂദിന്റെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാരുടെ അടിയന്തര നിർദേശമാണ് പാർലമെന്റ് ഏകകണ്ഠമായി അംഗീകരിച്ചത്.
'സമൂഹത്തെ സംരക്ഷിക്കാൻ ആളുകൾക്ക് നിരവധി തവണ ക്വാറന്റീൻ ചെയ്യേണ്ടി വന്ന യഥാർഥ കേസുകളുണ്ട്' -ബുഹമൂദ് പറഞ്ഞു. നിർഭാഗ്യവശാൽ, ചില ബിസിനസുകളും സർക്കാർ സ്ഥാപനങ്ങളും അസുഖവും വാർഷിക അവധിയും അല്ലെങ്കിൽ വേതനം വെട്ടിക്കുറച്ചും ആ ദിവസങ്ങൾ കുറച്ചു.
കോവിഡ്-19മായി ബന്ധപ്പെട്ട കേസുകൾ അസാധാരണമാണ്, അവ പതിവ് അഡ്മിനിസ്ട്രേറ്റിവ് നടപടിക്രമങ്ങളുടെ ഭാഗമാകരുത്. നിരവധി കോവിഡ് -19 പോസിറ്റിവ് ആളുകളും രോഗലക്ഷണങ്ങളുള്ളവരും തങ്ങളുടെ മൊബൈൽ ഫോണുകൾ വീട്ടിൽ തന്നെ ബി അവെയ്ർ ആപ് ഉപയോഗിച്ച് ഉപേക്ഷിക്കാനും ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്യാനും ഇടയായി. അല്ലാത്തവർക്ക് അർഹതകൾ നഷ്ടപ്പെടാനും നിർബന്ധിതരായെന്ന് ബുഹമൂദ് പറഞ്ഞു.
തൊഴിൽ നിയമങ്ങൾ പ്രകാരം, ആളുകൾക്ക് വർഷം തോറും 15 ദിവസത്തെ ശമ്പളത്തോടുകൂടിയ അസുഖ അവധി നൽകുന്നു. ആവശ്യമെങ്കിൽ മെഡിക്കൽ വിലയിരുത്തലിന് ശേഷം വർധിപ്പിച്ചും കൊടുത്തു. എന്നിട്ടും ചിലർ 'അസുഖ അവധി' നൽകിയില്ല.
'2020 ഫെബ്രുവരിയിൽ കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടശേഷം ഒന്നിലധികം ദുരുപയോഗ കേസുകൾ ഉണ്ടായെന്ന് സമ്മതിക്കുന്നു. അതിൽ ആരോഗ്യമുള്ള ആളുകൾ കോവിഡ് -19 പോസിറ്റിവ് ബന്ധുക്കളോടും സഹപ്രവർത്തകരോടും സുഹൃത്തുക്കളോടും അവരുടെ പേരുകൾ അടുത്ത കോൺടാക്റ്റുകളായി ചേർക്കാൻ നിർദേശിച്ചു. കാരണം അവർക്ക് ജോലിയിൽ നിന്ന് അവധി വേണം' -ബുഹമൂദ് പറഞ്ഞു.
എന്നാൽ ഇത്തരത്തിലുള്ള ദുരുപയോഗം പൊതുരീതിയായി എടുക്കരുത്. ഇത്തരം ഭരണപരമായ അനീതിക്കെതിരെ സർക്കാർ നടപടി അനിവാര്യമാണെന്നും അതിൽ പിരിച്ചുവിടലും ഉൾപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നിട്ടും തന്റെ മകനും മകളും യഥാക്രമം ഒരു സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയിലും മന്ത്രാലയത്തിലും ജോലിക്ക് പോകാൻ നിർബന്ധിതരായെന്ന് പാർലമെന്റ് സേവന സമിതി ചെയർമാൻ അഹമ്മദ് അൽ അൻസാരി പറഞ്ഞു.
പാൻഡെമിക് സമയത്ത് സേവനമനുഷ്ഠിച്ച ട്രെയിനി ആരോഗ്യപ്രവർത്തകർക്ക് മെഡിക്കൽ മെറിറ്റിനും കാഷ് അവാർഡിനുമായി പ്രിൻസ് സൽമാൻ ബിൻ ഹമദ് മെഡൽ നൽകുന്നതിന് അമ്മാർ കംബറിന്റെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാർ സമർപ്പിച്ച മറ്റൊരു അടിയന്തര നിർദേശവും എം.പിമാർ ഏകകണ്ഠമായി അംഗീകരിച്ചു.
ബാങ്ക് വായ്പകളുടെ തവണ തിരിച്ചടവ് ഏഴുവർഷം മുതൽ 15 വർഷം വരെ മാറ്റാനുള്ള ഡോ. അബ്ദുല്ല അൽ തവാദിയുടെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാരുടെ അടിയന്തര നിർദേശം അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.