മനാമ: ലോകം മുഴുവൻ കീഴടക്കിയ കോവിഡ് 19 എന്ന മഹാവ്യാധിയെ നേരിടാൻ ആതുരശുശ്രൂഷ മേഖലയില്‍ പ്രവർത്തന നിരതരായ ബഹ്റൈൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രല്‍ ഇടവകാംഗങ്ങളായ ആരോഗ്യപ്രവർത്തകരെ 'ക്യുഡോസ്'എന്ന പ്രോഗ്രാമില്‍ ആദരിച്ചു. ഓണ്‍ലൈന്‍ പ്രോഗ്രാമില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മുംബൈ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
കത്തീഡ്രല്‍ വികാരി ഫാ. ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തില്‍ സ്വാഗതം പറഞ്ഞു. സല്‍മാനിയ ഹോസ്പിറ്റലിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. നബീല്‍ അല്‍ അഷിരി മുഖ്യാതിഥി ആയിരുന്നു.ബഹ്റൈൻ നാഷനല്‍ മെഡിക്കല്‍ ടാസ്ക് ഫോഴ്സ് അംഗം ഡോ. ജമീല അല്‍സല്‍മാന്‍, കേരള ആരോഗ്യമന്ത്രി കെ.കെ. ഷൈലജ എന്നിവരെ പ്രത്യേകമായി ആദരിച്ചു. കത്തീഡ്രല്‍ ട്രസ്റ്റി സി.കെ. തോമസ്, ഇടവകയിലെ മുതിര്‍ന്ന അംഗം ഡോ. പി.വി. ചെറിയാന്, കത്തീഡ്രല്‍ മെഡിക്കല്‍ ടീം കോഒാഡിനേറ്റര്‍ ഡോ. എലിസബത്ത് ബേബി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. 145ഒാളം ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചു. ഡോ. പി.വി. ചെറിയാന് കത്തീഡ്രലിെൻറ ഉപഹാരം നൽകി. കത്തീഡ്രല്‍ സെക്രട്ടറി ജോർജ് വര്‍ഗീസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.