മനാമ: കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്തെ വിവിധ സ്ഥാപനങ്ങളും വ്യക്തികളും നേരിടുന്ന സാമ്പത്തികാഘാതം കുറക്കാൻ ബഹ്റൈൻ ഒരു ബില്യൺ ഡോളറിലധികം തുക ചെലവഴിച്ചതായി തൊഴിൽ, സാമൂഹിക ക്ഷേമ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ പറഞ്ഞു. സ്വകാര്യ മേഖലയിൽ ജീവനക്കാരുടെ പിരിച്ചുവിടൽ കുറക്കാൻ ഇതു സഹായിച്ചു. ഇൻറർനാഷനൽ ലേബർ കോൺഫറൻസിെൻറ 109ാമത് സെഷനിൽ ഗൾഫ് രാജ്യങ്ങളെ പ്രതിനിധാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ ജി.സി.സി തൊഴിൽ മന്ത്രിമാരുടെ കൗൺസിലിെൻറ അധ്യക്ഷ പദവി വഹിക്കുന്നത് അദ്ദേഹമാണ്.
ആരോഗ്യ മേഖലയുടെ കാര്യക്ഷമത വർധിപ്പിക്കാനും സ്വദേശികൾക്കും പ്രവാസികൾക്കും വിവേചനമില്ലാതെ സൗജന്യ ചികിത്സ നൽകാനും രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുടെ ഉത്തരവ് പ്രകാരം 12 ബില്യൺ ഡോളറിെൻറ പാക്കേജ് ബഹ്റൈൻ പ്രഖ്യാപിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര തൊഴിൽ കൺവെൻഷനുകളും മാനദണ്ഡങ്ങളും പാലിക്കാൻ ബഹ്റൈൻ പ്രതിജ്ഞാബദ്ധമാണ്. കോവിഡ് കാലത്ത് സ്വദേശി, വിദേശി വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെയാണ് പരിഗണിച്ചത്. കോവിഡ് പ്രത്യാഘാതത്തിൽനിന്ന് കരകയറാൻ മനുഷ്യ കേന്ദ്രീകൃത സമീപനം എന്ന െഎ.എൽ.ഒ ഡയറക്ടർ ജനറലിെൻറ നിർദേശത്തെ ജി.സി.സി രാജ്യങ്ങൾ അംഗീകരിക്കുന്നതായി അദ്ദേഹം പറഞ്ഞു. സാമൂഹിക, സാമ്പത്തിക നഷ്ടങ്ങൾ പരമാവധി കുറച്ച് സുസ്ഥിരമായ തിരിച്ചുവരവാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
തൊഴിൽ മേഖലയിലെ എല്ലാ കക്ഷികൾക്കും സഹായകമായ രീതിയിൽ വ്യക്തവും പ്രായോഗികവുമായ നിർദേശങ്ങളടങ്ങിയ ഗൈഡ് ബുക്ക് പുറത്തിറക്കണമെന്ന ജി.സി.സി രാജ്യങ്ങളുടെ അപേക്ഷ അംഗീകരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. കോവിഡ് മഹാമാരിയുടെ ആഘാതത്തിൽനിന്ന് കരകയറാൻ ജി.സി.സി രാജ്യങ്ങൾ സ്വീകരിച്ച നടപടികൾ തൊഴിൽ മന്ത്രി വിശദീകരിച്ചു. അന്താരാഷ്ട്ര തൊഴിൽ മാനദണ്ഡങ്ങൾ പാലിക്കാനും തൊഴിൽ വിപണിയുടെ വളർച്ചക്കും സുസ്ഥിരതക്കും െഎ.എൽ.ഒയുമായി സഹകരണം വർധിപ്പിക്കുന്ന നടപടികളും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര തൊഴിൽ സംഘടന (െഎ.എൽ.ഒ) ഡയറക്ടർ ജനറൽ ഗയ് റൈഡർ, അംഗരാജ്യങ്ങളിലെ തൊഴിൽ മന്ത്രിമാർ, തൊഴിൽ സംഘടനകളുടെയും യൂനിയനുകളുടെയും പ്രതിനിധികൾ, വിവിധ സംഘടനകളിൽനിന്നുള്ള വിദഗ്ധർ എന്നിവരാണ് ഒാൺലൈൻ കോൺഫറൻസിൽ പെങ്കടുത്തത്.
കോവിഡ് തൊഴിൽ മേഖലയിൽ സൃഷ്ടിച്ച പ്രത്യാഘാതങ്ങളും സാമൂഹിക, സാമ്പത്തിക ആഘാതങ്ങൾ ലഘൂകരിക്കാനുള്ള നടപടികളും സംബന്ധിച്ച് െഎ.എൽ.ഒ ഡയറക്ടർ ജനറലിെൻറ റിപ്പോർട്ട് സമ്മേളനം അവലോകനം ചെയ്തു. തൊഴിൽ മേഖലയിലെ സമത്വവും സാമൂഹിക സുരക്ഷക്കുള്ള മാർഗങ്ങളും സമ്മേളനം ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.