അറിയാം; ബഹ്‌റൈനിലെ പുതിയ കോവിഡ്​ നിയന്ത്രണങ്ങളും ഇളവുകളും

മനാമ: ബഹ്‌റൈനിൽ കോവിഡ്​ നിയന്ത്രണങ്ങളും ഇളവുകളും നടപ്പാക്കുന്നതിന്​ ട്രാഫിക്​ ലൈറ്റ്​ മാതൃകയിലുള്ള പുതിയ സംവിധാനം വെള്ളിയാഴ്​ച മുതൽ പ്രാബല്യത്തിൽ വരും. ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ (ടി.പി.ആർ) അടിസ്ഥാനമാക്കി റെഡ്, ഓറഞ്ച്, യെല്ലോ, ഗ്രീൻ വിഭാഗങ്ങളായി തിരിച്ചാണ്​ ഇനിമുതൽ നിയന്ത്രണങ്ങളും ഇളവുകളും ഉണ്ടാവുക. കഴിഞ്ഞ 14 ദിവസത്തെ ശരാശരി ടെസ്​റ്റ്​ പോസിറ്റിവിറ്റി പരിഗണിച്ച്​ വെള്ളിയാഴ്​ച മുതൽ യെല്ലോ വിഭാഗത്തിലെ നിയന്ത്രണങ്ങളാണ്​ നടപ്പാക്കുന്നത്​. നിലവിൽ തുറന്ന് പ്രവർത്തിക്കാൻ അനുമതിയുള്ള സ്ഥാപനങ്ങൾക്ക് നാല്​ വിഭാഗത്തിലും തുറക്കാൻ അനുമതി ഉണ്ട്.

ഉയർന്ന ജാഗ്രതാ വിഭാഗത്തിൽനിന്ന്​ കുറഞ്ഞ ജാഗ്രതാ വിഭാഗത്തിലേക്ക്​ എത്തണമെങ്കിൽ കുറഞ്ഞത്​ ഒരാഴ്​ചയെങ്കിലും അതേ വിഭാഗത്തിൽ തുടരണം. എന്നാൽ, കുറഞ്ഞ ജാഗ്രതാ വിഭാഗത്തിൽനിന്ന്​ ഉയർന്ന വിഭാഗത്തിലേക്ക്​ മാറണമെങ്കിൽ ഇൗ നിബന്ധന ബാധകമല്ല. അതായത്​, സ്​ഥിതി രൂക്ഷമാവുകയാണെങ്കിൽ ഗ്രീൻ വിഭാഗത്തിൽനിന്ന്​ നേരിട്ട്​ റെഡ്​ വിഭാഗത്തിലേക്ക്​ മാറാമെന്നർഥം.

നാല്​ ജാഗ്രതാ വിഭാഗങ്ങൾ:

1. റെഡ് ലെവൽ: മൂന്ന് ദിവസത്തെ ശരാശരി ടി.പി.ആർ എട്ടിന് മുകളിലാണെങ്കിൽ

2. ഓറഞ്ച് ലെവൽ: നാല് ദിവസത്തെ ശരാശരി ടി.പി.ആർ അഞ്ചിനും എട്ടിനും ഇടയിലാണെങ്കിൽ

3. യെല്ലോ ലെവൽ: ഏഴ് ദിവസത്തെ ശരാശരി ടി.പി.ആർ രണ്ടിനും അഞ്ചിനും ഇടയിലാണെങ്കിൽ

4. ഗ്രീൻ ലെവൽ: തുടർച്ചയായി 14 ദിവസം ശരാശരി ടി.പി.ആർ രണ്ട് ശതമാനത്തിൽ താഴെയാണെങ്കിൽ

വെള്ളിയാഴ്​ച മുതൽ പ്രാബല്യത്തിൽ വരുന്ന 'യെല്ലോ' വിഭാഗത്തിലെ നിയന്ത്രണങ്ങൾ:

കോവിഡ് വാക്‌സിൻ രണ്ടാം ഡോസ് സ്വീകരിച്ച്​ 14 ദിവസമായവർക്കും രോഗമുക്തി നേടിയവർക്കും ഈ രണ്ടു വിഭാഗത്തിൽപ്പെട്ടവർക്കൊപ്പം എത്തുന്ന 12 വയസിൽ താഴെയുള്ളവർക്കും താഴെ പറയുന്ന സ്ഥലങ്ങളിൽ പ്രവേശിക്കാം.

1. മാളുകൾ

2.റസ്​റ്റോറൻറുകൾ, കഫേകൾ (ഇൻഡോർ, ഔട്ട്​ഡോർ സേവനങ്ങൾ)

3. സ്പോർട്​സ്​ സെൻററുകൾ, ജിംനേഷ്യം

4. നീന്തൽ കുളങ്ങൾ

5. വിനോദ കേന്ദ്രങ്ങൾ

6. ഇൗവൻറുകൾ, കോൺഫറൻസുകൾ

7. കായിക മത്സരങ്ങളിലെ പൊതുജന പങ്കാളിത്തം

8. ബാർബർ ഷോപ്പുകൾ, സലൂണുകൾ, സ്​പാ

9. സിനിമ (50 ശതമാനം മാത്രം പ്രവേശനം)

വാക്‌സിൻ എടുത്തവർക്കും എടുക്കാത്തവർക്കും പ്രവേശിക്കാവുന്ന സ്​ഥലങ്ങൾ:

1. റീ​െട്ടയിൽ ഷോപ്പുകൾ

2. തനിച്ച്​ പ്രവർത്തിക്കുന്ന സർക്കാർ ഒാഫീസുകൾ

3. വിദ്യാഭ്യാസ, പരിശീലന സ്​ഥാപനങ്ങൾ

4. വീടുകളിൽ 30 പേരിൽ അധികമാകാത്ത പരിപാടികൾ

യെല്ലോ വിഭാഗത്തിൽ സർക്കാർ സ്ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് അറ്റ് ഹോം നടപ്പാക്കും.

റെഡ്​ ലെവൽ:

അടച്ചിടുന്ന മേഖലകൾ:

1. വിദ്യാഭ്യാസ, പരിശീലന സ്​ഥാപനങ്ങളിൽ പ്രവേശനം ഇല്ല; ഒാൺലൈൻ പഠനം മാത്രം (ഇൻറർനാഷണൽ പരീക്ഷകളിൽ പ​െങ്കടുക്കാം)

2. ഷോപ്പിങ്​ മാളുകൾ

3. മാളുകൾക്ക്​ പുറത്തുള്ള ഷോപ്പുകൾ

4. സലൂണുകൾ, സ്​പാ

5. സ്​പോർട്​സ്​ ഇനങ്ങളിലെ പൊതുജന പങ്കാളിത്തം

6. റസ്​റ്റോറൻറുകൾ, കഫേകൾ

7. സിനിമ

8. ഇൗവൻറുകളും കോൺഫറൻസുകളും

9. സ്​പോർട്​സ്​ സെൻററുകൾ, നീന്തൽക്കുളങ്ങൾ

10. വീടുകളിലെ സ്വകാര്യ പരിപാടികൾ

11. വിനോദ കേന്ദ്രങ്ങൾ

ഷോപ്പുകളിലും റസ്​റ്റോറൻറുകളിലും ഡെലിവറി, ടേക്​ എവേ മാത്രം. സർക്കാർ ഒാഫീസുകളിൽ പ്രവേശനം വാക്​സിൻ എടുത്ത്​ ​ഗ്രീൻഷീൽഡ്​ ലഭിച്ചവർക്കും രോഗമുക്​തി നേടിയവർക്കും മാത്രം. സർക്കാർ സ്​ഥാപനങ്ങളിൽ 70 ശതമാനം ജീവനക്കാർക്ക്​ വർക്ക്​ അറ്റ്​ ഹോം നടപ്പാക്കും. ഒാഫീസിൽ എത്തുന്നവർക്ക്​ റാപ്പിഡ്​ ടെസ്​റ്റ്​ നിർബന്ധം.

ഒാറഞ്ച്​ ലെവൽ

വാക്​സിൻ എടുത്തവർക്കും എടുക്കാത്തവർക്കുമുള്ള ഇളവുകൾ:

1. വീടുകളിൽ ആറ്​ പേരെ മാത്രം പ​െങ്കടുപ്പിച്ച്​ ഒത്തുചേരൽ സംഘടിപ്പിക്കാം

2. വിദ്യാഭ്യാസ, പരിശീലന സ്​ഥാപനങ്ങളിൽ താൽപര്യമുള്ളവർക്ക്​ പ​​െങ്കടുക്കാം

വാക്​സിൻ എടുത്ത്​ ഗ്രീൻ ഷീൽഡ്​ ലഭിച്ചവർക്കും രോഗ മുക്​തി നേടിയവർക്കും ഇൗ രണ്ടു വിഭാഗങ്ങളിൽപ്പെട്ടവർക്കൊപ്പം എത്തുന്ന 12 വയസിൽ താഴെയുള്ളവർക്കും മാത്രം അനുവദനീയമായ സേവനങ്ങൾ:

1. 50 പേരെ പ​െങ്കടുപ്പിച്ച്​ ഒൗട്ട്​ഡോർ ഇൗവൻറുകളും 30 പേരെ പ​െങ്കടുപ്പിച്ച്​ ഇൻഡോർ ഇൗവൻറുകളും നടത്താം

2. ഒൗട്ട്​ഡോർ സ്​പോർട്​സ്​ സെൻറുകൾ, സ്​പോർട്​സ്​ ഹാളുകൾ

3. ഷോപ്പിങ്​ മാളുകൾ

4. ബാർബർ ഡോപ്പുകൾ, സലൂണുകൾ, സ്​പാ (മാസ്​ക്​ എടുത്തുമാറ്റേണ്ടതില്ലാത്ത സേവനങ്ങൾ മാത്രം)

5. സർക്കാർ സെൻററുകൾ

6. റസ്​റ്റോറൻറുകളിലും കഫേകളിലും ഒൗട്ട്​ഡോർ സേവനം 50 പേർക്ക്​, ഇൻഡോർ സേവനം 30 പേർക്ക്​

7. മാളുകൾക്ക്​ പുറത്തുള്ള ഷോപ്പുകൾ

8. ഒൗട്ട്​ഡോർ സിനിമ

9. ഒൗട്ട്​ഡോർ വിനോദ കേന്ദ്രങ്ങൾ

10.ഒൗട്ട്​ഡോർ സ്​പോർട്​സ്​ പരിപാടികളിലെ പൊതുജന പങ്കാളിത്തം

സർക്കാർ സ്​ഥാപനങ്ങളിൽ 70 ശതമാനം ജീവനക്കാർക്ക്​ വർക്ക്​ അറ്റ്​ ഹോം നടപ്പാക്കും. ഒാഫീസിൽ എത്തുന്ന ജീവനക്കാർക്ക്​ റാപ്പിഡ്​ ടെസ്​റ്റ്​ നിർബന്ധം.

ഗ്രീൻ ലെവൽ

വാക്​സിൻ എടുത്തവർക്കും എടുക്കാത്തവർക്കും പ്രവേശിക്കാവുന്ന സ്​ഥലങ്ങൾ:

1. ഷോപ്പുകൾ

2. ഷോപ്പിങ്​ മാളുകൾ

3. വീടുകളിൽ സ്വകാര്യ ചടങ്ങുകൾ

4. ഒൗട്ട്​ഡോർ ഇൗവൻറുകളും കോൺഫറൻസുകളും

5. സർക്കാർ ഒാഫീസുകൾ

6. സ്​പോർട്​സ്​ സെൻററുകൾ, നീന്തൽക്കുളങ്ങൾ

7. വിനോദ കേന്ദ്രങ്ങൾ

8. ഒൗട്ട്​ഡോർ സ്​പോർട്​സ്​ പരിപാടികളിലെ പൊതുജന പങ്കാളിത്തം

9. താൽപര്യമുള്ള കുട്ടികൾക്ക്​ വിദ്യാഭ്യാസ, പരിശീലന സ്​ഥാപനങ്ങളിൽ എത്താം

10. റസ്​റ്റോറൻറുകൾ, ക​ഫേകൾ

11. ബാർബർ ഷോപ്പുകൾ, സലൂണുകൾ, സ്​പാ

വാക്​സിൻ എടുത്ത്​ ഗ്രീൻ ഷീൽഡ്​ ലഭിച്ചവർക്കും രോഗ മുക്​തി നേടിയവർക്കും ഇൗ രണ്ടു വിഭാഗങ്ങളിൽപ്പെട്ടവർക്കൊപ്പം എത്തുന്ന 12 വയസിൽ താഴെയുള്ളവർക്കും മാത്രം അനുവദനീയമായ സേവനങ്ങൾ:

1. സിനിമ

2. ഇൻഡോർ ഇൗവൻറുകളും കോൺഫറൻസുകളും

3. ഇൻഡോർ സ്​പോർട്​സ്​

Tags:    
News Summary - Covid restrictions and concessions in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.