മനാമ: ബഹ്റൈനിൽ കോവിഷീൽഡ്-ആസ്ട്ര സെനേക്ക വാക്സിൻ നൽകാനുള്ള കാലയളവിൽ മാറ്റം വരുത്തി. രണ്ടാമത്തെ ഡോസ് നൽകുന്നത് നാലാഴ്ചക്കുശേഷം എന്നത് എട്ടാഴ്ചക്കുശേഷം എന്നാക്കി.
പൊതുജനാരോഗ്യ കാര്യ അണ്ടർ സെക്രട്ടറി ഡോ. മർയം ഇബ്രാഹിം അൽ ഹാജ്രിയാണ് ഇക്കാര്യം അറിയിച്ചത്. രണ്ടാമത്തെ ഡോസ് എട്ടാഴ്ച കഴിഞ്ഞ് നൽകുന്നതാണ് കൂടുതൽ ഫലപ്രദം എന്ന് പഠനങ്ങളിൽ വ്യക്തമായതിെൻറ അടിസ്ഥാനത്തിലാണ് നടപടി. ലോകാരോഗ്യ സംഘടനയും ഇതുസംബന്ധിച്ച നിർദേശം നൽകിയിരുന്നു.
അതിനിടെ, മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കും വാക്സിൻ നൽകാനുള്ള നടപടി തുടങ്ങി. സിനോഫാം, ഫൈസർ-ബയോൺടെക് വാക്സിനുകളാണ് ഇവർക്ക് നൽകുന്നത്. ആരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റ്, ബി അവെയർ ആപ്പ് എന്നിവ വഴി വാക്സിന് രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.