മനാമ: പരീക്ഷപ്പേടി എന്ന ആശങ്കയിൽനിന്നും ടെൻഷൻ, സ്ട്രെസ്സ് എന്നിവയിൽനിന്നും വിദ്യാർഥികളെ മുക്തമാക്കാൻ ഉദ്ദേശിച്ച് ഗൾഫ് മാധ്യമം ബഹ്റൈൻ കേരളീയ സമാജത്തിൽ സംഘടിപ്പിച്ച ‘ ക്രാക്ക് ദ കോഡ്’ പരിപാടിക്ക് പ്രൗഢസമാപനം. ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് ഉദ്ഘാടനം നിർവഹിച്ചു.ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിളള, ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ, മാധ്യമം ഗ്ലോബൽ ബിസിനസ് ഹെഡ് കെ. മുഹമ്മദ് റഫീഖ്, ഗൾഫ് മാധ്യമം ബഹ്റൈൻ എക്സിക്യുട്ടീവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ, ഗൾഫ് മാധ്യമം ബഹ്റൈൻ ചീഫ് പേട്രൺ എം. എം. സുബൈർ, ഗൾഫ് മാധ്യമം റീജിയണൽ മാനേജർ ജലീൽ അബ്ദുല്ല, അപ്ലൈഡ് സയൻസ് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഹാതിം മസ്‌രി, അൈപ്ലഡ് സയൻസ് യൂണിവേഴ്സിറ്റി മാർക്കറ്റിങ് മാനേജർ അബ്ദുൽ ഹമീദ് ബക്കി,ഹോർലിക്സ് അസിസ്റ്റന്റ് ജനറൽ മാനേജർ - വിദ്യാധരൻ, ഡോ ഷുക്കൂർ(ശ്രീസൗഖ്യ), മഹാ അമർ (ബ്രിട്ടീഷ് യൂണിവേഴ്സിറ്റി), ഡോ ജോർജ് എൻ എൽ റഹ്ബാനി, ഡോ ഷെമിലി പി ജോൺ(യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ബഹ്‌റൈൻ), ഡാനോലിൻ ടോഗേഡ് (ഗൾഫ് യൂണിവേഴ്സിറ്റി),ഗോയിരി ശങ്കർ (അഹ്‍ലിയ യൂണിവേഴ്സിറ്റി),ഡോ. പ്രൊഫസർ നാദിർ മുഹമ്മദ് അൽ ബസ്തകി (കിംഗ്ഡം യൂണിവേഴ്സിറ്റി),ദാർ അൽ ഷിഫ ജനറൽ മാനേജർ - ഷമീഫ്,ദീപിക(ലോറൽസ്),റഹീം തുവാനെ (അൽമറായി),ഷബീബ (സുബി ഹോംസ്) എന്നിവർ സന്നിഹിതരായിരുന്നു. പ്രസിദ്ധ വിദ്യാഭ്യാസ വിചക്ഷണ ആരതി സി. രാജരത്നം, ഐ.ടി വിദഗ്ധനും ട്രാൻസ്ഫോർമേഷൻ ആർക്കിടെക്റ്റുമായ മഹ്റൂഫ് സി.എം, മെന്റലിസ്റ്റ് അനന്തു എന്നിവരാണ് ‘ക്രാക്ക് ദ കോഡ്’ പരിപാടിയിൽ വിദ്യാർഥികളുമായി സംവദിച്ചത്. പരിപാടിയോടനുബന്ധിച്ച് വിവിധ സർവകലാശാലകളുടെ സ്റ്റാളുകളും സജീവമായി പ്രവർത്തിച്ചു. വിദ്യാർഥികളും രക്ഷിതാക്കളും വിദ്യാഭ്യാസ പ്രവർത്തകരും അധ്യാപകരുമടക്കം വൻജനാവലി പരിപാടിയിൽ പങ്കെടുക്കാനായി എത്തിയിരുന്നു. വൈകുന്നേരം 3.30 മുതൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ ഹാളിലേക്കെത്തിത്തുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.