മനാമ: പരീക്ഷയെ ടെൻഷനില്ലാതെ നേരിടാനും മികച്ച റിസൾട്ട് കരസ്ഥമാക്കാനും വിദ്യാർഥികളെ സജ്ജമാക്കുന്നതിനായി ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘ക്രാക്ക് ദ കോഡ്’ പരിപാടിയുടെ പോസ്റ്ററും രജിസ്ട്രേഷൻ ഫോറവും ഇന്ത്യൻ സ്കൂളിന് കൈമാറി. ഗൾഫ് മാധ്യമം റീജനൽ മാനേജർ ജലീൽ അബ്ദുല്ലയിൽനിന്ന് വൈസ് പ്രിൻസിപ്പാൾ ആനന്ദ് നായർ ഏറ്റുവാങ്ങി.
ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ സക്കീബ് വലിയ പീടികക്കൽ സന്നിഹിതനായിരുന്നു. പ്രസിദ്ധ വിദ്യാഭ്യാസ വിചക്ഷണ ആരതി സി. രാജരത്നം, ഐ.ടി വിദഗ്ധനും ട്രാൻസ്ഫോർമേഷൻ ആർക്കിടെക്റ്റുമായ മഹ്റൂഫ് സി.എം, മെന്റലിസ്റ്റായ അനന്തു എന്നിവരാണ് ഈ മാസം പത്തിന് കേരളീയ സമാജം ഹാളിൽ നടക്കുന്ന ‘ക്രാക്ക് ദ കോഡ്’ പരിപാടിയിൽ വിദ്യാർഥികളുമായി സംവദിക്കുന്നത്. വൈകുന്നേരം നാലിന് തുടങ്ങുന്ന പരിപാടിയിൽ പ്രവേശനം സൗജന്യമാണ്. രക്ഷിതാക്കൾക്കും പങ്കെടുക്കാം. രജിസ്ട്രേഷൻ ലിങ്ക്: www.madhyamam.com/crackthecode വാട്സ്ആപ്: 973 34619565
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.