‘ക്രാ​ക്ക് ദ ​കോ​ഡ്’ പ​രി​പാ​ടി​യു​ടെ പോസ്റ്റർ ന്യൂ ​മി​​േല്ലനിയം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അ​രു​ൺ കു​മാ​ർ ശ​ർ​മ​ക്ക് കൈ​മാ​റു​ന്നു

‘ക്രാക്ക് ദ കോഡ്’: ന്യൂ മി​േല്ലനിയം സ്കൂളിന് രജിസ്ട്രേഷൻ ഫോറം കൈമാറി

മ​നാ​മ: പ​രീ​ക്ഷ​യെ ടെ​ൻ​ഷ​നി​ല്ലാ​തെ നേ​രി​ടാ​നും മി​ക​ച്ച റി​സ​ൽ​ട്ട് ക​ര​സ്ഥ​മാ​ക്കാ​നും വി​ദ്യാ​ർ​ഥി​ക​ളെ സ​ജ്ജ​മാ​ക്കു​ന്ന​തി​നാ​യി ഗ​ൾ​ഫ് മാ​ധ്യ​മം സം​ഘ​ടി​പ്പി​ക്കു​ന്ന ‘ ക്രാ​ക്ക് ദ ​കോ​ഡ്’ പ​രി​പാ​ടി​യു​ടെ പോ​സ്റ്റ​റും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള ഓ​ൺ​ലൈ​ൻ ലി​ങ്കും ന്യൂ ​മി​​േല്ലനിയം സ്കൂ​ളി​ന് കൈ​മാ​റി. ഗ​ൾ​ഫ് മാ​ധ്യ​മം റീ​ജ​ന​ൽ മാ​നേ​ജ​ർ ജ​ലീ​ൽ അ​ബ്ദു​ല്ല​യി​ൽ​നി​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​രു​ൺ കു​മാ​ർ ശ​ർ​മ ഏ​റ്റു​വാ​ങ്ങി. ഗ​ൾ​ഫ് മാ​ധ്യ​മം മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ സ​ക്കീ​ബ് വ​ലി​യ​പീ​ടി​ക​ക്ക​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

പ്ര​സി​ദ്ധ വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ ആ​ര​തി സി. ​രാ​ജ​ര​ത്നം, ഐ.​ടി വി​ദ​ഗ്ധ​നും ട്രാ​ൻ​സ്ഫോ​ർ​മേ​ഷ​ൻ ആ​ർ​ക്കി​ടെ​ക്ടു​മാ​യ മ​ഹ്റൂ​ഫ് സി.​എം, സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ലോ​ക​ത്തു ത​ന്നെ ഏ​റ്റ​വു​മ​ധി​കം ഫോ​ളോ​വേ​ഴ്സു​ള്ള മെ​ന്റ​ലി​സ്റ്റ് അ​ന​ന്തു എ​ന്നി​വ​രാ​ണ് ഈ ​മാ​സം പ​ത്തി​ന് കേ​ര​ളീ​യ സ​മാ​ജം ഹാ​ളി​ൽ ന​ട​ക്കു​ന്ന ‘ക്രാ​ക്ക് ദ ​കോ​ഡ്’ പ​രി​പാ​ടി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​ന്ന​ത്. വൈ​കീ​ട്ട് നാ​ലി​ന് തു​ട​ങ്ങു​ന്ന പ​രി​പാ​ടി​യി​ൽ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന ആ​യി​രം പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം. ര​ക്ഷി​താ​ക്ക​ൾ​ക്കും പ​​ങ്കെ​ടു​ക്കാം. ര​ജി​സ്ട്രേ​ഷ​ൻ ലി​ങ്ക്: www.madhyamam.com/crackthecode വാ​ട്സ്ആ​പ്: 973 34619565

Tags:    
News Summary - 'Crack the code': Registration form handed over to New Millennium School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.