മനാമ: പരീക്ഷയെ ടെൻഷനില്ലാതെ നേരിടാനും മികച്ച റിസൽട്ട് കരസ്ഥമാക്കാനും വിദ്യാർഥികളെ സജ്ജമാക്കുന്നതിനായി ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘ ക്രാക് ദ കോഡ്’ പരിപാടിയിൽ ബഹ്റൈനിലെ എല്ലാ സർവകലാശാലകളുടെയും പങ്കാളിത്തം. ഈ മാസം പത്തിന് കേരളീയ സമാജം ഹാളിൽ നടക്കുന്ന പരിപാടിയോടനുബന്ധിച്ച് വിവിധ സർവകലാശാലകളുടെ സ്റ്റാളുകൾ പ്രവർത്തിക്കും.
അൈപ്ലഡ് സയൻസ് യൂനിവേഴ്സിറ്റി, യൂനിവേഴ്സിറ്റി കോളജ് ഓഫ് ബഹ്റൈൻ, ഗൾഫ് യൂനിവേഴ്സിറ്റി, അഹ്ലിയ യൂനിവേഴ്സിറ്റി ബഹ്റൈൻ, കിങ്ഡം യൂനിവേഴ്സിറ്റി, ബ്രിട്ടീഷ് യൂനിവേഴ്സിറ്റി തുടങ്ങിയ പ്രമുഖ സർവകലാശാലകളുടെ സ്റ്റാളുകൾ ആകർഷണീയമായിരിക്കും. സർവകലാശാലകളുടെ കോഴ്സുകളെപ്പറ്റിയും പ്രോഗ്രാമുകളെപ്പറ്റിയും അറിയാനും കൂടുതൽ വിശദാംശങ്ങൾ തേടാനും സംശയനിവാരണത്തിനും അവസരമുണ്ടായിരിക്കും. സർവകലാശാല ഉദ്യോഗസ്ഥരുടെ സാന്നിധ്യവും സ്റ്റാളുകളിലുണ്ടാകും. പ്രവേശനം ഉറപ്പാക്കാൻ www.madhyamam.com/crackthecode എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക. അല്ലെങ്കിൽ QR കോഡ് സ്കാൻ ചെയ്യുക.
2004ൽ സ്ഥാപിതമായതു മുതൽ ബഹ്റൈനിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സജീവ സാന്നിധ്യമാണ് ബഹ്റൈൻ അൈപ്ലഡ് സയൻസ് യൂനിവേഴ്സിറ്റി. ആധുനിക ലോകത്തിന്റെ കാഴ്ചപ്പാടുകൾക്കും ആവശ്യകതകൾക്കും ഇണങ്ങുന്ന കോഴ്സുകളാണ് യൂനിവേഴ്സിറ്റിയുടെ പ്രത്യേകത.
നിയമം, ബിസിനസ് അഡ്മിനിസ്ട്രേഷൻ, അക്കൗണ്ടിങ്, അക്കൗണ്ടിങ് ആൻഡ് ഫിനാൻസ്, പൊളിറ്റിക്കൽ സയൻസ്, മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റംസ്, കമ്പ്യൂട്ടർ സയൻസ്, ഗ്രാഫിക് ഡിസൈൻ ആൻഡ് ഇന്റീരിയർ ഡിസൈൻ എന്നീ മേഖലകളിൽ ബാച്ചിലർ തലത്തിലും നിയമം, വാണിജ്യം, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, അക്കൗണ്ടിങ് എന്നീ മേഖലകളിൽ ബിരുദാനന്തരബിരുദ തലത്തിലും കോഴ്സുകളുണ്ട്.
കൂടാതെ, ബ്രിട്ടീഷ് ബാച്ചിലേഴ്സ് ബിരുദവും യൂനിവേഴ്സിറ്റി നൽകുന്നു. ലണ്ടൻ സൗത്ത് ബാങ്ക് യൂനിവേഴ്സിറ്റിയുടെ (LSBU) സിവിൽ എൻജിനീയറിങ്, ആർക്കിടെക്ചറൽ എൻജിനീയറിങ് ബിരുദവും യൂനിവേഴ്സിറ്റി നൽകുന്നുണ്ട്.
മാഞ്ചസ്റ്ററിലെ യൂനിവേഴ്സിറ്റി ഓഫ് സാൽഫോഡുമായി സഹകരിച്ചാണ് ബ്രിട്ടീഷ് യൂനിവേഴ്സിറ്റി ഓഫ് ബഹ്റൈൻ പ്രവർത്തിക്കുന്നത്. ഡിഗ്രിയും ഡിഗ്രി സർട്ടിഫിക്കറ്റും നൽകുന്നത് യൂനിവേഴ്സിറ്റി ഓഫ് സാൽഫോഡാണ്. ബഹ്റൈൻ ഹയർ എജുക്കേഷൺ കൗൺസിലും സൗദി വിദ്യാഭ്യാസ മന്ത്രാലയവും അംഗീകരിച്ചതാണ് ഈ ബിരുദം.
ബ്രിട്ടീഷ് യൂനിവേഴ്സിറ്റി ഓഫ് ബഹ്റൈനിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് യൂനിവേഴ്സിറ്റി ഓഫ് സാൽഫോഡിലേക്ക് ഏത് അധ്യയനവർഷം വേണമെങ്കിലും പഠനം മാറ്റാൻ സാധിക്കുമെന്ന പ്രത്യേകതയുണ്ട്. ബ്രിട്ടീഷ് യൂനിവേഴ്സിറ്റി ഓഫ് ബഹ്റൈനിന്റെ കീഴിലുള്ള കോളജ് ഓഫ് ബിസിനസ് ആൻഡ് ലോ, കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, കോളജ് ഓഫ് ആർട്സ് ആൻഡ് സോഷ്യൽ സയൻസ്സ് എന്നിവ വ്യത്യസ്ത ബിരുദ കോഴ്സുകൾ നടത്തുന്നു.
യു.എസ്, കാനഡ വിദ്യാഭ്യാസ മാതൃകകൾക്കനുസരിച്ച് ഡിസൈൻ ചെയ്തിരിക്കുന്ന ബിരുദ കോഴ്സുകളാണ് യൂനിവേഴ്സിറ്റി കോളജ് ഓഫ് ബഹ്റൈനിന്റെ പ്രത്യേകത. 2002ൽ സ്ഥാപിതമായ സർവകലാശാല തനതായ സെമസ്റ്റർ ക്രെഡിറ്റ് അവർ സിസ്റ്റത്തിലൂടെ ലോക നിലവാരമുള്ള വിദ്യാഭ്യാസം പകർന്നുനൽകുന്നു. ഏറ്റവും പുതിയ വ്യവസായിക ട്രെൻഡുകൾക്കനുസരിച്ച് അപ്ഡേറ്റ് ചെയ്യപ്പെട്ട കരിക്കുലം ആധുനികലോകത്തിന്റെ ആവശ്യകതകൾക്കനുയോജ്യമായി വിദ്യാർഥികളെ സജ്ജരാക്കാൻ പ്രാപ്തമാണ്.
ഗൾഫ് യൂനിവേഴ്സിറ്റി സ്ഥാപിച്ചത് ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ്. ആഗോള സമൂഹത്തിന്റെ ആവശ്യകതകൾക്കനുസരിച്ച്, രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ഒരുപോലെ സ്വീകാര്യമായ സാംസ്കാരിക അന്തരീക്ഷമാണ് ഗൾഫ് യൂനിവേഴ്സിറ്റി ഒരുക്കിയിട്ടുള്ളത്. യു.കെയിലെ പ്രസിദ്ധമായ നോർതാംപ്ടൺ യൂനിവേഴ്സിറ്റിയുടെ ഡിഗ്രി പ്രോഗ്രാമുകൾ ഗൾഫ് യൂനിവേഴ്സിറ്റി നൽകുന്നു. സംയുക്ത ഗവേഷണവും സ്റ്റുഡന്റ്സ്, ഫാക്കൽറ്റി എക്സ്ചേഞ്ച് പ്രോഗ്രാമും ഇരു സർവകലാശാലകളും തമ്മിലുണ്ട്.
ജർമനിയിലെ മാക്രോ മീഡിയ യൂനിവേഴ്സിറ്റി, യു.എ.ഇയിലെ അജ്മാൻ യൂനിവേഴ്സിറ്റി എന്നിവയുമായും ഗൾഫ് യൂനിവേഴ്സിറ്റി കൈകോർക്കുന്നു. ഡുവൽ ഡിഗ്രി പ്രോഗ്രാമുകൾ ജി.സി.സിയിലുള്ള വിദ്യാർഥികൾക്ക് പ്രയോജനം ചെയ്യും.
2001ൽ പ്രവർത്തനം ആരംഭിച്ച കിങ്ഡം യൂനിവേഴ്സിറ്റി 2013 മുതൽ റിഫയിലെ വിശാലമായ കാമ്പസിലാണ് പ്രവർത്തനം. മികച്ച പഠനാന്തരീക്ഷവും പഠന സൗകര്യങ്ങളും പ്രദാനംചെയ്യുന്ന യൂനിവേഴ്സിറ്റി വ്യത്യസ്തമായ കോഴ്സുകളിലൂടെ മികവുറ്റ സർവകലാശാലയായി വളർന്നുകഴിഞ്ഞു. കിങ്ഡം യൂനിവേഴ്സിറ്റിയുടെ എല്ലാ പ്രോഗ്രാമുകൾക്കും ക്വാളിറ്റി അഷ്വറൻസ് അതോറിറ്റി ഫോർ എജുക്കേഷൻ ആൻഡ് ട്രെയിനിങ്ങി (QAAET)ന്റെ അംഗീകാരമുണ്ട്. ലോ, ആർക്കിടെക്ചറൽ എൻജിനീയറിങ്, ഇന്റീരിയർ ഡിസൈൻ, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ഫിനാൻസ് ആൻഡ് ബാങ്കിങ്, ഫിനാൻസ് ആൻഡ് അക്കൗണ്ടിങ് എന്നിവയിൽ സർവകലാശാല ബിരുദകോഴ്സുകൾ നടത്തുന്നു.
ദി അറബ് അക്കാദമി ഫോർ റിസർച് ആൻഡ് സ്റ്റഡീസിന്റെ ഉടമസ്ഥതയിലുള്ള അഹ്ലിയ യൂനിവേഴ്സിറ്റിക്ക് അഞ്ചു കോളജുകളുണ്ട്. കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, കോളജ് ഓഫ് ബിസിനസ് ആൻഡ് ഫിനാൻസ്, എൻജിനീയറിങ് കോളജ്, കോളജ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, കോളജ് ഓഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് സയൻസസ് എന്നിവ വിവിധ കോഴ്സുകൾ നടത്തുന്നു.
ഇതിനുപുറമെ ഡീൻഷിപ് ഓഫ് സ്റ്റുഡന്റ്സ് അഫയേഴ്സ്, ഡീൻഷിപ് ഓഫ് ഗ്രാജ്വേറ്റ് സ്റ്റഡീസ് ആൻഡ് റിസർച് എന്നിവയും സർവകലാശാല നൽകുന്നു. ഇന്റർനെറ്റ് അധിഷ്ഠിത ഗവേഷണസ്ഥാപനമായ ഹുവായ് ഐ.സി.ടി അക്കാദമിയുമായി അഹ്ലിയ യൂനിവേഴ്സിറ്റി സഹകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.