മനാമ: ആലപ്പുഴ ജില്ലയിലെ ബഹ്റൈൻ പ്രവാസികളുടെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പിയുടെ ക്രിക്കറ്റ് ടീമിന്റെ ജഴ്സി പ്രകാശനം സിഞ്ച് അൽ അഹലി സ്റ്റേഡിയത്തിൽ നടന്നു. ജഴ്സി പ്രകാശന ചടങ്ങിന് വോയ്സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം ആശംസിച്ചു.
പ്രസിഡന്റ് സിബിൻ സലിം ടീം ക്യാപ്റ്റൻ അനൂപ് ശശികുമാറിനും ടീം അംഗങ്ങൾക്കും ജഴ്സി നൽകി പ്രകാശനം നിർവഹിച്ചു. ലേഡീസ് വിങ് ചീഫ് കോഓഡിനേറ്റർ രശ്മി അനൂപ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം അജിത്ത് കുമാർ, മറ്റു ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു. സ്പോർട്സ് വിങ് കൺവീനർ ബോണി മുളപ്പാംപള്ളിൽ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.