അ​റ്റോ​ണി ജ​ന​റ​ൽ ഡോ. ​അ​ലി ബി​ൻ ഫ​ദ്​​ൽ അ​ൽ ബൂ​ഐ​നൈ​ൻ വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തു​ന്നു



മ​നാ​മ: കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​യ​താ​യി ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​താ​യി അ​റ്റോ​ണി ജ​ന​റ​ൽ ഡോ. ​അ​ലി ബി​ൻ ഫ​ദ്​​ൽ അ​ൽ ബൂ​ഐ​നൈ​ൻ വ്യ​ക്ത​മാ​ക്കി. സോ​ഷ്യ​ൽ മീ​ഡി​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ, മ​നു​ഷ്യ​ക്ക​ട​ത്ത്, ഗാ​ർ​ഹി​ക കേ​സു​ക​ൾ എ​ന്നി​വ​യി​ലാ​ണ്​ കു​റ​വു​ണ്ടാ​യ​ത്.

ശ​ക്ത​മാ​യ കു​ടും​ബ ബ​ന്ധം, സാ​മൂ​ഹി​ക അ​വ​ബോ​ധം, നി​യ​മ​ങ്ങ​ളെ കു​റി​ച്ചു​ള്ള ശ​രി​യാ​യ ധാ​ര​ണ എ​ന്നി​വ കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​ക്കു​ന്ന​തി​ന്​ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ല​ഭി​ച്ച പ​രാ​തി​ക​ളി​ൽ 99 ശ​ത​മാ​ന​വും കൈ​കാ​ര്യം​​ചെ​യ്യാ​നും സാ​ധി​ച്ചി​ട്ടു​ണ്ട്.

കു​റ്റ​കൃ​ത്യ​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചി​ല രാ​ജ്യ​ങ്ങ​ളു​മാ​യി ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ക്കാ​നും സാ​ധി​ച്ച​താ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. കോ​ട​തി ന​ട​പ​ടി​ക​ൾ, ​പ്രോ​സി​ക്യൂ​ഷ​ൻ രീ​തി​ക​ൾ എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഇ​ത്ത​രം ക​രാ​റു​ക​ൾ വ​ഴി സാ​ധി​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ആ​ധു​നി​ക സാ​​ങ്കേ​തി​ക​രീ​തി​ക​ൾ അ​വ​ലം​ബി​ച്ച്​ കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്​​ത​തി​നാ​ലാ​ണ്​ ഉ​യ​ർ​ന്ന പൂ​ർ​ത്തീ​ക​ര​ണ നി​ര​ക്കി​ലെ​ത്താ​ൻ കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജോ​ർ​ജി​യ, ചൈ​ന, ബ്രി​ട്ട​ൻ, റ​ഷ്യ, തു​ർ​ക്കി​​യ, മൊ​റോ​ക്കോ, ഈ​ജി​പ്​​ത്​ എ​ന്നീ രാ​ഷ്​​ട്ര​ങ്ങ​ളു​മാ​യി നി​യ​മ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​രി​ക്കു​ന്ന​തി​ന്​ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ക്കു​ന്ന​തി​ന്​ ക​ഴി​ഞ്ഞ വ​ർ​ഷം സാ​ധി​ച്ചു. ​

കേ​സു​ക​ളി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​തി​ന്​ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്​ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ്​ ചൈ​ന​യു​മാ​യി ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചി​ട്ടു​ള്ള​ത്. കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​റു​ക്കു​ന്ന​തി​നും മി​ക​വു​റ്റ മാ​ർ​ഗ​ത്തി​ലൂ​ടെ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലേ​ർ​പ്പെ​ടു​ന്ന​​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നും നി​ർ​മി​ത ബു​ദ്ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 06:51 GMT