മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ആഭ്യന്തര മന്ത്രി കേണൽ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. ബഹ്റൈൻ പൊലീസ് ദിനാചരണത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര മന്ത്രിക്കും മന്ത്രാലയത്തിന് കീഴിലുള്ള മുഴുവൻ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും അദ്ദേഹം ആശംസകൾ അറിയിച്ചു. രാജ്യത്തിന്റെ സാമൂഹിക സുരക്ഷക്കും സമാധാനപാലനത്തിനും പൊലീസ് സേന നിർവഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് ഏറെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഭരണസാരഥ്യത്തിൽ ബഹ്റൈൻ കൈവരിച്ച നേട്ടങ്ങൾ ഏറെ ബൃഹത്തായതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏൽപിക്കപ്പെട്ട ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ പൊലീസ് സേനയുടെ കഴിവും അർപ്പണബോധവും മികവുറ്റതും മാതൃകാപരവുമാണെന്നും കിരീടാവകാശി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.