മനാമ: ബഹ്റൈൻ സന്ദർശിക്കുന്ന സി.എസ്.െഎ.സഭ മോഡറേറ്റർ റവ. തോമസ് കെ. ഉമ്മൻ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുമായി ഗുദൈബിയ പാലസിൽ ചർച്ച നടത്തി.
സഹവർത്തിത്വത്തിെൻറയും ബഹുസ്വരതയുടെയും ദീർഘനാളത്തെ പാരമ്പര്യമുള്ള നാടാണ് ബഹ്റൈനെന്ന് കിരീടാവകാശി വ്യക്തമാക്കി. അന്താരാഷ്ട്ര സമൂഹത്തിൽ ബഹ്റൈെൻറ മുഖമുദ്രയായി ഇക്കാര്യം മാറിയിട്ടുണ്ട്.ഹമദ് രാജാവിെൻറ നയസമീപനങ്ങൾ ഇൗ മൂല്യങ്ങൾക്ക് കരുത്തുപകരുന്നതാണ്. സുതാര്യവും വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതുമായ രാജ്യത്തിെൻറ നിലപാടുകൾക്ക് വിവിധ തലങ്ങളിൽ നിന്ന് പിന്തുണ ലഭിച്ചിട്ടുണ്ട്. ബഹ്റൈനും ഇന്ത്യയുമായി വിവിധ രംഗങ്ങളിലുള്ള ബന്ധം പുരോഗമിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് സുദീർഘമായ ചരിത്രമുണ്ട്. ബഹ്റൈെൻറ വികസനത്തിൽ ഇന്ത്യൻ പൗരൻമാർ നൽകിയ സംഭാവനകൾ നിർണായകമാണ്.-കിരീടാവകാശി പറഞ്ഞു.
ബഹുസ്വരമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനായി ബഹ്റൈൻ സ്വീകരിച്ചു വരുന്ന നയങ്ങൾ തികച്ചും പ്രശംസനീയമാണെന്ന് റവ. തോമസ് കെ. ഉമ്മൻ പറഞ്ഞു. കിരീടാവകാശിയുമായി ചർച്ച നടത്താനായതിലെ സേന്താഷവും അദ്ദേഹം പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.