മനാമ: 18ാമത് സാംസ്കാരിക വസന്തോത്സവത്തിന് വെള്ളിയാഴ്ച തുടക്കമാകുമെന്ന് ബഹ്റൈൻ പാരമ്പര്യ, സാംസ്കാരിക അതോറിറ്റി അറിയിച്ചു. ശൈഖ് ഇബ്രാഹിം ബിൻ മുഹമ്മദ് ആൽ ഖലീഫ കൾച്ചറൽ സെന്റർ, അൽദാന തിയറ്റർ, അൽറവാഖ് ആർട്സ്, സ്പോർട്സ്, അൽബാരിഹ് ഫൈനാർട്സ്, ആർട്ട് കൺസെപ്, ലാ ഫൊണ്ടെയ്ൻ സെൻറർ ഫോർ കണ്ടംപററി ആർട്ട് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി.
ഇതുസംബന്ധിച്ച് വിശദീകരിക്കാൻ വിളിച്ച വാർത്തസമ്മേളനത്തിൽ ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അന്നഈമി, ബഹ്റൈൻ പാരമ്പര്യ, സാംസ്കാരിക അതോറിറ്റി പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫ, വിവിധ രാജ്യങ്ങളിൽനിന്നുള്ള അംബാസഡർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ജനുവരി 12ന് ആരംഭിക്കുന്ന സാംസ്കാരിക വസന്തോത്സവം മാർച്ച് വരെ നീണ്ടുനിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.