മ​നാ​മ​യി​ലെ ദാ​ർ അ​ൽ ഷി​ഫ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ഡി​സ്ക​വ​ർ ഇ​സ്​​ലാം ബോ​ർ​ഡ്​ ഓ​ഫ്​ ട്ര​സ്റ്റി അം​ഗം ഡോ. ​ഇ​സ ജാ​സിം അ​ൽ മു​ത​വ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു


ദാ​ർ അ​ൽ ഷി​ഫ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ മ​നാ​മ ബ്രാ​ഞ്ച്​ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

മനാമ: ബഹ്റൈനിലെ പ്രമുഖ മെഡിക്കൽ സെന്‍റർ ഗ്രൂപ്പായ ദാർ അൽ ഷിഫ മെഡിക്കൽ സെന്‍ററിന്‍റെ രണ്ടാമത്തെ ബ്രാഞ്ച് മനാമയിൽ പ്രവർത്തനമാരംഭിച്ചു. ഡിസ്കവർ ഇസ്ലാം ബോർഡ് ഓഫ് ട്രസ്റ്റി അംഗം ഡോ. ഇസ ജാസിം അൽ മുതവ ഉദ്ഘാടനം നിർവഹിച്ചു. ഡിസംബർ 16നാണ് മുഖ്യ ഉദ്ഘാടനം നടക്കുക. മാനേജിങ് ഡയറക്ടർ കെ.ടി. മുഹമ്മദലി, മെഡിക്കൽ ഡയറക്ടർ ഡോ. അക്ബർ മുഹ്സിൻ, ജനറൽ മാനേജർ ഷമീർ പൊട്ടച്ചോല എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

പാലസ് റോഡിൽ അഷ്റഫ്സിനും അൽ ബറക്ക സ്പോർട്സ് ഷോറൂമിനും സമീപത്താണ് പുതിയ മെഡിക്കൽ സെന്‍റർ പ്രവർത്തിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് നവംബർ 21 വരെ സൗജന്യ മെഡിക്കൽ ചെക്കപ്പ് ഒരുക്കിയിട്ടുണ്ട്. ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, യൂറിക് ആസിഡ്, എസ്.ജി.പി.ടി, ഡോക്ടർ കൺസൽട്ടേഷൻ എന്നിവ സൗജന്യമായി നൽകും. 2016 ഡിസംബറിലാണ് ദാർ അൽ ശിഫാ മെഡിക്കൽ സെന്‍ററിന്‍റെ ആദ്യ ബ്രാഞ്ച് ഹിദ്ദിൽ പ്രവർത്തനമാരംഭിച്ചത്.

Tags:    
News Summary - Dar Al Shifa Medical Center Manama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.