മനാമ: ദാർ അൽ ഷിഫ ആശുപത്രി ആരോഗ്യ മന്ത്രാലയവുമായും എപിക്സ് സിനിമാസുമായും സഹകരിച്ച് സംഘടിപ്പിക്കുന്ന ‘മൂവിങ് മൗണ്ടൻസ്’ ആരോഗ്യ കാമ്പയിന് തുടക്കമായി. പുരുഷന്മാരുടെ ആരോഗ്യ സംരക്ഷണമാണ് കാമ്പയിനിന്റെ ലക്ഷ്യം. ദാനമാൾ എപിക്സ് സിനിമാസിൽ നടന്ന പരിപാടി എപിക്സ് സിനിമാസ് എക്സിക്യൂട്ടിവ് ഡയറക്ടർ സുജയ് ഉച്ചിൽ ഉദ്ഘാടനം ചെയ്തു.
ലുലു ഗ്രൂപ് ഡയറക്ടർ ജൂസർ രൂപാവാല, ദാദാബായി ഹോൾഡിങ് എം.ഡി ഹാതിം ദാദാബായി, ദാർ അൽ ഷിഫ ഹോസ്പിറ്റൽ ഡയറക്ടർ റഷീദ മുഹമ്മദ് അലി ആരോഗ്യ ബോധവത്കരണ ക്ലാസെടുത്തു.
യു.എഫ്.സി ജിം ജനറൽ മാനേജർ വാറൻ മെഷ്റ്റ് ശാരീരിക വ്യായാമത്തിന്റെ പ്രാധാന്യം സംബന്ധിച്ച് സംസാരിച്ചു. ആരോഗ്യ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് മറിയം അൽമനസീർ (കമ്യൂണിക്കേഷൻസ് ഡയറക്ടർ), മുഹമ്മദ് അലവാദി (പബ്ലിക് ഹെൽത്ത് ഡയറക്ടർ), ഡോ. ബുതൈന യൂസഫ് അജ് ലാൻ (പോഷകാഹാര വിഭാഗം മേധാവി).
ഡോ. വഫ ഇബ്രാഹിം (ഹെൽത്ത് പ്രമോഷൻസ് മേധാവി) എന്നിവരും ദാർ അൽ ഷിഫ ഹോസ്പിറ്റൽ മാർക്കറ്റിങ് & ബിസിനസ് ഡെവലപ്മെന്റ് മേധാവി മുഹമ്മദ് റജുൽ, അബ്ദുൽ നസീബ് (ബിസിനസ് ഡെവലപ്മെന്റ് മാനേജർ), ഡോ. നിസാർ അഹമ്മദ് (ക്വാളിറ്റി മാനേജർ), അമൽ വിജയൻ, മുഹ്സിൻ മുഹമ്മദ് എന്നിവർ പങ്കെടുത്തു. യോഗയുടെ പ്രാധാന്യം സംബന്ധിച്ച് യോഗഗുരു ഡീ മിത്തൽ ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.