മനാമ: വീട്ടുകാരുടെ കാത്തിരിപ്പിനൊടുവിൽ 18 വർഷത്തിനുശേഷം പ്രസാദ് നാട്ടിലേക്ക് മടങ്ങുേമ്പാൾ ബന്ധുക്കൾക്ക് ഏറ്റുവാങ്ങേണ്ടി വരുന്നത് അദ്ദേഹത്തിെൻറ മൃതദേഹമാണ്. കോഴിക്കോട് വടകര സ്വദേശിയായ പ്രസാദ് (58) സെപ്റ്റംബർ 15നാണ് ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ച വൈകുന്നേരത്തെ എമിറേറ്റ്സ് വിമാനത്തിൽ അദ്ദേഹത്തിെൻറ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ശനിയാഴ്ചയാണ് മൃതദേഹം നാട്ടിലെത്തുക.
കർസക്കാനിൽ ഗാരേജിൽ ഇലക്ട്രീഷ്യനായിരുന്ന പ്രസാദ് 2003ലാണ് ഒടുവിൽ നാട്ടിൽ പോയത്. പിന്നീട് എന്തൊക്കെയോ കാരണങ്ങളാൽ അദ്ദേഹം നാട്ടിലേക്ക് പോയില്ല. സുഹൃത്തുക്കളും ബന്ധുക്കളും സ്നേഹപൂർവം നിർബന്ധിച്ചെങ്കിലും ഫലമുണ്ടായില്ല. മിനിയാണ് പ്രസാദിെൻറ ഭാര്യ. നാല് സഹോദരങ്ങളുണ്ട്.
പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, ബഹ്റൈൻ പ്രതിഭ ഹെൽപ്ലൈൻ കൺവീനർ നൗഷാദ് പൂനൂര്, രക്ഷാധികാരി സമിതി അംഗം ശ്രീജിത് ഒഞ്ചിയം, അംഗങ്ങളായ ജാബിർ തിക്കോടി, സഹീർ കെ.കെ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.