മനാമ: 53കാരനായ ബഹ്റൈനിയുടെ മരണം കോവിഡ് വാക്സിനേഷൻ കാരണമാണെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വന്ന ആരോപണം ആരോഗ്യ മന്ത്രാലയം നിഷേധിച്ചു.പെെട്ടന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇദ്ദേഹത്തിെൻറ മരണവും വാക്സിനേഷനും തമ്മിൽ ബന്ധമില്ല. മരിച്ചയാളുടെ മെഡിക്കൽ രേഖകളിൽ ഹൃദ്രോഗം സംബന്ധിച്ച കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടുമുണ്ട്. സ്വദേശികളും പ്രവാസികളും ഉൾപ്പെടെ മുഴുവൻ ജനങ്ങളുടെയും ആരോഗ്യം സംരക്ഷിക്കാൻ ആരോഗ്യ മന്ത്രാലയം സ്വീകരിക്കുന്ന നടപടികൾ ചോദ്യം ചെയ്യുന്ന രീതിയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു.
അപവാദങ്ങൾ പ്രചരിപ്പിക്കുന്നതിൽനിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും ഒൗദ്യോഗിക ഉറവിടങ്ങളിൽനിന്നുള്ള വിവരങ്ങൾ മാത്രം ആശ്രയിക്കാനും മന്ത്രാലയം ആഹ്വാനം ചെയ്തു. സ്വദേശികളുടെയും പ്രവാസികളുടെയും ആരോഗ്യ സംരക്ഷണത്തിനാണ് മന്ത്രാലയം മുഖ്യ പരിഗണന നൽകുന്നത്.
ഉന്നത നിലവാരത്തിലുള്ള ആരോഗ്യ പരിചരണവും ചികിത്സയുമാണ് എല്ലാവർക്കും നൽകുന്നത്. മന്ത്രാലയം സ്വീകരിക്കുന്ന രോഗപ്രതിരോധ നടപടികൾ ബന്ധപ്പെട്ട െറഗുലേറ്ററി അതോറിറ്റികൾ അംഗീകരിച്ചതാണ്.പഠനങ്ങളും ഗവേഷണങ്ങളും വിലയിരുത്തലുകളും നടത്തിയ ശേഷമാണ് പ്രതിരോധമാർഗങ്ങൾ ബഹ്റൈനിൽ അനുവദിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.