പ്രതീകാത്മക ചിത്രം

ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​യെ ഇ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; പ്ര​തി​യു​ടെ അ​ന്തി​മ അ​പ്പീ​ലും ത​ള്ളി സു​പ്രീം​കോ​ട​തി

മ​നാ​മ: അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച് ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​യെ ഇ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​റ​ബ് പൗ​ര​നാ​യ പ്ര​തി​യു​ടെ അ​ന്തി​മ അ​പ്പീ​ൽ ത​ള്ളി സു​പ്രീം​കോ​ട​തി. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ് സം​ഭ​വം. റോ​ഡി​ൽ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​യി​ലേ​ർ​പ്പെ​ട്ടി​രു​ന്ന ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​യെ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യും, ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ 45 മീ​റ്റ​റോ​ളം ദൂ​ര​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​തെ ക​ട​ന്നു ക​ള​യു​ക​യും ചെ​യ്തു എ​ന്ന​താ​ണ് പ്ര​തി​ക്കു​മേ​ലു​ള്ള കേ​സ്. ശേ​ഷം പ്ര​തി​യെ മൂ​ന്നു വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ​ക്ക് ലോ​വ​ർ ക്രി​മി​ന​ൽ കോ​ട​തി വി​ധി​ക്കു​ക​യാ​യി​രു​ന്നു. ന​ര​ഹ​ത്യ, അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ക്കു​ക, ഇ​ര​യെ സ​ഹാ​യി​ക്കാ​തി​രി​ക്കു​ക, കാ​ൽ​ന​ട​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന ത​ര​ത്തി​ൽ വാ​ഹ​നം ഓ​ടി​ക്കു​ക തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് ശി​ക്ഷ. ആ​ദ്യ വി​ചാ​ര​ണ​യി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ഹൈ ​ക്രി​മി​ന​ൽ കോ​ട​തി​യി​ൽ അ​ദ്ദേ​ഹം അ​പ്പീ​ൽ ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ, ജൂ​ണി​ൽ കോ​ട​തി വി​ധി ശ​രി​വെ​ച്ചു. ശേ​ഷ​മാ​ണ് പ്ര​തി​ഭാ​ഗം സു​പ്രീം​കോ​ട​തി​യി​ൽ അ​പ്പീ​ൽ സ​മ​ർ​പ്പി​ച്ച​ത്. സു​പ്രീം​കോ​ട​തി വി​ഷ​യ​ത്തി​ൽ പ്ര​തി​ഭാ​ഗ​ത്തെ ശാ​സി​ക്കു​ക​യും വി​ധി​ശ​രി​വെ​ക്കു​ക​യും അ​പ്പീ​ൽ ത​ള്ളു​ക​യു​മാ​യി​രു​ന്നു. തൊ​ഴി​ലാ​ളി​യു​ടെ അ​ശ്ര​ദ്ധ മൂ​ല​മാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്ന് പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ർ നേ​ര​ത്തെ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, കൊ​ല​പാ​ത​കം ന​ട​ന്ന് ഒ​രു മാ​സ​ത്തി​നു​ശേ​ഷം ഡ്രൈ​വ​ർ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Tags:    
News Summary - death of cleaning worker Supreme Court rejected the final appeal of the accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.