മനാമ: 330 ദിനാർ കൊടുത്തു വാങ്ങിയ ഐ ഫോൺ തകരാറിലായ ഉപഭോക്താവിന് ആശ്വാസമായി കോടതി വിധി. കടയുടമ പണം തിരികെ നൽകണമെന്ന് ഹൈകോടതി സിവിൽ കോടതി വിധിച്ചു.
ഫോണിന്റെ വിലക്കൊപ്പം കോടതി ചെലവും നൽകാനാണ് കോടതി വിധി. 2022 ഡിസംബർ 15 നാണ് ഫോൺ വാങ്ങിയത്. അടുത്ത ഏപ്രിൽ ആയപ്പോഴേക്കും ഫോണിന്റെ നെറ്റ്വർക്ക് കണക്ഷൻ തകരാറിലായി. വാങ്ങിയയാൾ ടെലികമ്യൂണിക്കേഷൻ കമ്പനിയെ സമീപിച്ചപ്പോൾ തങ്ങളുടെ ഭാഗത്ത് പ്രശ്നമില്ലെന്ന് അവർ പറഞ്ഞു.
പരാതിക്കാരൻ ഫോൺ വാങ്ങിയ കടയെ സമീപിച്ചപ്പോൾ ബന്ധപ്പെട്ട കമ്പനിയെ അറിയിച്ച് ഒരാഴ്ചക്കുള്ളിൽ പ്രശ്നം പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്തു. എന്നാൽ, പരിഹാരമുണ്ടായില്ല. തുടർന്ന് പരാതിക്കാരൻ ഉപഭോക്തൃ സംരക്ഷണ ഏജൻസിക്ക് പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.