വികസനത്തിന്​ സുരക്ഷ അനിവാര്യം –പ്രധാനമന്ത്രി

മനാമ: രാജ്യത്തി​​​െൻറ വികസനത്തിനും വളര്‍ച്ചക്കും സുരക്ഷയും സമാധാനവും അനിവാര്യമാണെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആൽ ഖലീഫ പറഞ്ഞു. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസില്‍ പൗര പ്രമുഖരെയും മാധ്യമ പ്രവർത്തകരെയും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയിലെയും അന്താരാഷ്​ട്ര തലത്തിലെയും സംഭവ വികാസങ്ങള്‍ ചർച്ച ചെയ്​ത അദ്ദേഹം സാമ്പത്തിക വളര്‍ച്ചയും സുരക്ഷയും തമ്മിലുള്ള ബന്ധം വിശദീകരിച്ചു. റിയല്‍ എസ്‌റ്റേറ്റ്, നിര്‍മാണ മേഖലയില്‍ ബഹ്‌റൈന്‍ കൈവരിച്ച നേട്ടം ശ്രദ്ധേയമാണ്​. അടിസ്ഥാന സൗകര്യ വികസനത്തിന്​ സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്.  വിവിധ മേഖലകളില്‍ വികസനം ഉറപ്പാക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം കരസ്ഥമാക്കിയ നേട്ടവും പുരോഗതിയും നിലനിര്‍ത്താനും ജനങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാറിന്​ മുന്നിലെത്തിക്കാനും ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം ആശംസകള്‍ നേര്‍ന്നു. 
 

Tags:    
News Summary - development bahrain gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.