ദേവ്ജി -ബി.കെ.എസ് ജി.സി.സി കലോത്സവം സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം യുനീകോ സി.ഇ.ഒ ജയശങ്കർ നിർവഹിക്കുന്നു
മനാമ: ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ദേവ്ജി -ബി.കെ.എസ് ജി.സി.സി കലോത്സവം സംഘാടക സമിതി ഓഫിസിന്റെ ഔദ്യോഗിക ഉദ്ഘാടനം യുനീകോ സി.ഇ.ഒ ജയശങ്കർ നിർവഹിച്ചു. സമാജം ഓഫിസ് ബ്ലോക്കിൽ നടന്ന ചടങ്ങിൽ സമാജം സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, നൗഷാദ്, ജനറൽ കൺവീനർ ബിറ്റോ പാലമറ്റത്ത് എന്നിവരോടൊപ്പം മറ്റു ഭരണസമിതി അംഗങ്ങളും, ജോയന്റ് കൺവീനർമാരായ രേണു ഉണ്ണികൃഷ്ണൻ, സോണി എന്നിവരും സന്നിഹിതരായിരുന്നു.
നൂറോളം സമാജം അംഗങ്ങൾ അടങ്ങുന്ന വിപുലമായ കമ്മിറ്റിയാണ് ഈ വർഷത്തെ കലോത്സവത്തിന് ചുക്കാൻ പിടിക്കുന്നത്. ഈ കലാമാമാങ്കത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള അഞ്ച് മുതൽ 18 വരെ വയസ്സുള്ള കുട്ടികൾ താഴെ കാണുന്ന ലിങ്കിൽ അവരുടെ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്: https://www.bksbahrain.com/gcckalotsavam2025. കൂടുതൽ വിവരങ്ങൾക്ക് ബിറ്റോ പാലമറ്റത്ത് 37789495, സോണി കെ.സി 33337598, രേണു ഉണ്ണികൃഷ്ണൻ 38360489 എന്നിവരെ വിളിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.