മനാമ: പ്രവാസികൾക്കിടയിൽ വർധിച്ചുവരുന്ന പ്രമേഹത്തെയും കിഡ്നി രോഗങ്ങളെയും കുറിച്ച് ബോധവത്കരണം ലക്ഷ്യമാക്കി ഐ.സി.എഫ് നടത്തുന്ന ഹെൽതോറിയം കാമ്പയിനിന്റെ ഭാഗമായി സൽമാബാദ് സെൻട്രൽ സത്വിസ് സമിതി സംഘടിപ്പിക്കുന്ന മെഡി കോൺ വെള്ളിയാഴ്ച വൈകീട്ട് ആറിന് സൽമാബാദ് സുന്നി സെന്ററിൽ നടക്കും.
2024 ഐ.സി.എഫ് മാനവ വികസന വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് രണ്ട് മാസം നീളുന്ന ഹെൽതോറിയം കാമ്പയിൻ. കാമ്പയിനിന്റെ ഭാഗമായി ജനസമ്പർക്കം, ലഘുലേഖ വിതരണം, മെഡിക്കൽ സർവേ, ഹെൽത്ത് പ്രൊഫ് മീറ്റ്, ഇലൽ ഖുലൂബ്, മെഡിക്കൽ വെബിനാർ എന്നിവ നടക്കും. ജീവിത ശൈലി രോഗ നിയന്ത്രണങ്ങളും ചികിത്സാരീതികളും വിശദീകരിക്കുന്ന മെഡി കോൺ സെഷന് മിഡിൽ ഈസ്റ്റ്. മെഡിക്കൽ സെന്റർ ജനറൽ ഫിസിഷൻ ഡോ. ഫെമിൽ എരഞ്ഞിക്കൽ നേതൃത്വം നൽകും.
ഇത് സംബന്ധമായി സൽമാബാദ് സുന്നി സെന്ററിൽ പ്രസിഡന്റ് ഉമർ ഹാജി ചേലക്കരയുടെ അധ്യക്ഷതയിൽ ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ അബ്ദുൽ സലാം മുസ്ലിയാർ കോട്ടക്കൽ, റഹീം സഖാഫി വരവൂർ, ഷാജഹാൻ കെ.ബി , ഹംസ ഖാലിദ് സഖാഫി, അഷ്റഫ് കോട്ടക്കൽ, അബ്ദുള രണ്ടത്താണി, ഇസ്ഹാഖ് വലപ്പാട്, ഫൈസൽ ചെറുവണ്ണൂർ, റഹീം താനൂർ, ഹാഷിം മുസ്ലിയാർ, ഷഫീഖ് മുസ്ലിയാർ വെള്ളൂർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.