മനാമ: ബഹ്റൈൻ സെന്റ് പീറ്റേഴ്സ് ഇടവകയുടെ 2024 വർഷത്തെ ഡിജിറ്റൽ & ലിറ്റർജിക്കൽ കലണ്ടർ തോമസ് മോർ അലക്സാന്ത്രിയോസ് മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു. കലണ്ടർ കമ്മറ്റി കൺവീനർമാരായ ബൈജു പി.എം, ലിജോ കെ. അലക്സ് എന്നിവർ മെത്രാപ്പോലീത്തക്ക് കലണ്ടർ കൈമാറി. ഇടവക വികാരി റഫ. ജോൺസ് ജോൺസനും മാനേജിങ് കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു. മോറാനായ പെരുന്നാളുകളിലെ വേദവായനകൾ, ബൈബിൾ അടിസ്ഥാനപ്പെടുത്തിയുള്ള ചിത്രങ്ങളും പരിശുദ്ധന്മാരുടെ ചിത്രങ്ങളും ആരാധന രാഗങ്ങൾ, ആരാധന കാലങ്ങൾ, QR Codeലൂടെ വിശ്വാസപഠനക്ലാസുകൾ, സുറിയാനി സഭയുടെ വിശേഷദിവസങ്ങൾ, നോമ്പുദിനങ്ങളും കുർബാന ദിനങ്ങളും, അനുവദനീയമായ വിവാഹ തീയതികൾ എന്നിവയടങ്ങിയതാണ് കലണ്ടർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.